തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. ബി.ജെ.പി ഏജന്റായി പ്രവർത്തിച്ച ഗ്യാനേഷ് കുമാർ ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും, ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ച ഇദ്ദേഹത്തിന് പദവിയിൽ തുടരാൻ അർഹതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ബി.ജെ.പിക്ക് പണയം വെച്ച ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാറെന്ന് വിമർശനം ഉയർന്നു. സ്വതന്ത്രവും സുതാര്യവുമായി പ്രവർത്തിക്കേണ്ട സ്ഥാപനത്തെ സംഘപരിവാർ അജണ്ടകൾക്ക് വിധേയമാക്കുകയാണ് അദ്ദേഹം ചെയ്തത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ശുദ്ധിയും കമ്മീഷന്റെ നിഷ്പക്ഷതയും സുതാര്യതയും പൂർണ്ണമായി അട്ടിമറിക്കപ്പെട്ടു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മുൻപ് ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകളെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. ഉയർന്ന ഭരണഘടനാ പദവിയിലിരുന്ന് ജനാധിപത്യ മൂല്യങ്ങളെ കളങ്കപ്പെടുത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഒരു നിമിഷം പോലും സ്ഥാനത്ത് തുടരരുതെന്നും, അടിയന്തരമായി രാജിവെക്കണമെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.