Logo
Sat, Aug 01, 2026 • 02:45 PM
LIVE TV
Watch

No business videos available

No Middle East videos available

താമരശ്ശേരി ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം; വലിയ വാഹനങ്ങള്‍ക്ക് വിലക്ക്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 01, 2026
1 min read
SHARE:
SAVE: Login to save

താമരശ്ശേരി ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം; വലിയ വാഹനങ്ങള്‍ക്ക് വിലക്ക്

കോഴിക്കോട്: വയനാട് ജില്ലയിലെ ലക്കിടി, വൈത്തിരി മേഖലകളില്‍ അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തില്‍ താമരശ്ശേരി ചുരത്തില്‍ കടുത്ത ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, പാറകള്‍ അടര്‍ന്നുവീഴല്‍ എന്നിവയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കോഴിക്കോട് ജില്ലാ കളക്ടറും ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ എം.എസ്. മാധവിക്കുട്ടിയാണ് ഉത്തരവിറക്കിയത്.

ഹെവി വാഹനങ്ങള്‍, മള്‍ട്ടി ആക്സില്‍ ലോറികള്‍, ട്രെയ്ലറുകള്‍, ഭാരവാഹനങ്ങള്‍, വിനോദസഞ്ചാര വാഹനങ്ങള്‍, അത്യാവശ്യമല്ലാത്ത സ്വകാര്യ വാഹനങ്ങള്‍ എന്നിവയ്ക്കാണ് പ്രവേശന വിലക്കുള്ളത്. ഭാരവാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴിയോ നാടുകാണി ചുരം വഴിയോ വഴിതിരിഞ്ഞു പോകണം. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങള്‍, ആംബുലന്‍സുകള്‍, ഫയര്‍ഫോഴ്സ്, പോലീസ്, സിവില്‍ ഡിഫന്‍സ്, അടിയന്തര ദുരന്തനിവാരണ വാഹനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. അടിവാരം ചെക്ക് പോസ്റ്റില്‍ പോലീസിനെ വിന്യസിച്ച് വാഹനങ്ങള്‍ തടയാന്‍ കോഴിക്കോട് റൂറല്‍ എസ്.പിക്ക് നിര്‍ദ്ദേശം നല്‍കി.

പ്രത്യേകിച്ച് 6 മുതല്‍ 9 വരെയുള്ള ഹെയര്‍പിന്‍ വളവുകളില്‍ ജെ.സി.ബി, എക്സ്‌കവേറ്ററുകള്‍, മരം മുറിക്കുന്ന ഉപകരണങ്ങള്‍ എന്നിവയുമായി റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ സജ്ജമായിരിക്കും. പൊതുമരാമത്ത്, വനംവകുപ്പ് എന്നിവരുമായി ചേര്‍ന്ന് തുടര്‍ച്ചയായ പട്രോളിംഗും ഉണ്ടാകും. കോഴിക്കോട്-വയനാട് പാതയില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരവും മോട്ടോര്‍ വാഹന നിയമപ്രകാരവും കര്‍ശന നിയമനടപടി സ്വീകരിക്കും.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10