എസ്എടി ആശുപത്രിയില്‍ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റില്‍ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയില്
തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ശുചിമുറിയില്‍ മാസം തികയാത്ത കുഞ്ഞിനെ യുവതി ക്ലോസറ്റില്‍ ഉപേക്ഷിച്ചു. ആറുമാസം വളര്‍ച്ചയെത്തിയ ഭ്രൂണം ക്ലോസറ്റില്‍ ഉപേക്ഷിച്ച് ഫ്‌ലഷ് ചെയ്ത നിലയിലാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ലം സ്വദേശിയായ ഇരുപതുകാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്ന് കഴിച്ച ശേഷമാണ് യുവതി ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് കടുത്ത രക്തസ്രാവം അനുഭവപ്പെട്ടതോടെ ഇവര്‍ ശുചിമുറിയിലേക്ക് പോവുകയും അവിടെവെച്ച് ആറുമാസം പ്രായമുള്ള കുഞ്ഞിനെ പ്രസവിക്കുകയുമായിരുന്നു. പ്രസവത്തിനു ശേഷം ഭ്രൂണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്ത ശേഷം പുറത്തിറങ്ങിയ യുവതിയുടെ വസ്ത്രങ്ങളില്‍ രക്തക്കറ കണ്ട ആശുപത്രി ജീവനക്കാര്‍ സംശയം തോന്നി ചോദ്യം ചെയ്തു. ഇതോടെയാണ് ക്ലോസറ്റില്‍ ഉപേക്ഷിച്ച കാര്യം യുവതി തുറന്നുപറഞ്ഞത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മെഡിക്കല്‍ കോളേജ് പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് സെപ്റ്റിക് ടാങ്ക് തുറന്ന് നടത്തിയ പരിശോധനയിലാണ് ഭ്രൂണം വീണ്ടെടുത്തത്. അവിവാഹിതയായ യുവതി നിലവില്‍ പോലീസ് കസ്റ്റഡിയില്‍ ചികിത്സയിലും നിരീക്ഷണത്തിലുമാണ്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.