Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഗ്യാനേഷ് കുമാര്‍ 'രാജ്യദ്രോഹി'; തനിക്കെതിരായ ഓരോ എഫ്‌ഐആറും ഓരോ മെഡല്‍, നൂറാക്കുകയാണ് ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി

ഗ്യാനേഷ് കുമാര്‍ 'രാജ്യദ്രോഹി'; തനിക്കെതിരായ ഓരോ എഫ്‌ഐആറും ഓരോ മെഡല്‍, നൂറാക്കുകയാണ് ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് രാജിവെക്കേണ്ടി വരുമെന്ന കർശന മുന്നറിയിപ്പുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജനാധിപത്യം തകർത്തതിന് ഇവർ മറുപടി പറയേണ്ടി വരുമെന്ന് വ്യക്തമാക്കിയ രാഹുൽ ഗാന്ധി, പ്രതിപക്ഷ എം.പിമാർക്കൊപ്പം തലസ്ഥാനത്ത് വൻ പ്രതിഷേധ മാർച്ച് നയിച്ചു.

തിഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് എം.പിമാർ നടത്തിയ മാർച്ച് ഡൽഹി പോലീസ് തടഞ്ഞതിനെ തുടർന്ന് ജന്തർ മന്തറിലേക്ക് പ്രതിഷേധം മാറ്റുന്നതിനിടെയാണ് രാഹുലിന്റെ പ്രതികരണം. തനിക്കെതിരെ നിലവിൽ 45 എഫ്.ഐ.ആറുകൾ ഉണ്ടെന്നും അത് നൂറാക്കുകയാണ് ലക്ഷ്യമെന്നും പറഞ്ഞ അദ്ദേഹം, ഓരോ എഫ്.ഐ.ആറും തനിക്കുള്ള മെഡലുകളാണെന്നും കൂട്ടിച്ചേർത്തു.

രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ഇങ്ങനെ; "പാർലമെന്റ് അംഗങ്ങൾ ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ കാണാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അവർ ഞങ്ങളെ കാണാൻ വിസമ്മതിച്ചു. ഡൽഹി പോലീസ് ഞങ്ങളെ തടയുകയും അവിടെ പ്രതിഷേധിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. അതിനാൽ, നിശ്ചയിക്കപ്പെട്ട പ്രതിഷേധ സ്ഥലമായ ജന്തർമന്തറിലേക്ക് പോകാനും, മിസ്റ്റർ ഗ്യാനേഷ് കുമാർ ഈ രാജ്യത്തിന്റെ നിയമപരമായി അംഗീകരിക്കപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷണറല്ല എന്ന് രാജ്യത്തോട് പ്രഖ്യാപിക്കാനും ഞങ്ങൾ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും മോഹൻ ഭാഗവതും ഗ്യാനേഷ് കുമാറും ചേർന്ന് രാജ്യത്തിന്റെ ജനാധിപത്യം തകർത്തിരിക്കുകയാണ്. ഇതിന് ഉത്തരവാദികളായവർ രാജ്യദ്രോഹികളാണ്, ഞങ്ങൾ അവർക്കെതിരെ നിയമപരമായി നീങ്ങും. ഗ്യാനേഷ് കുമാറിന് രാജിവെക്കേണ്ടി വരുമെന്ന് ഞാൻ വ്യക്തമായി പറയുന്നു." 

ജന്തർ മന്തറിലേക്ക് നീങ്ങിയ പ്രതിപക്ഷ എംപിമാരെ പിന്തുണച്ച് നൂറുകണക്കിന് പാർട്ടി പ്രവർത്തകരും തെരുവിലിറങ്ങിയിട്ടുണ്ട്. മൂന്നു ബസുകളിലായിട്ടാണ് എംപിമാർ ജന്തർ മന്തറിലേക്ക് പോകുന്നത്. എന്നാൽ ജന്തർ മന്തറിലേക്കുള്ള വഴികളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസ് അടച്ചിട്ടുണ്ട്. ഒന്നിച്ചുള്ള പോരാട്ടമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ എംപിമാർ പറഞ്ഞു. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ എംപിമാർ നടത്തിയ മാർച്ച് സംഘർഷഭരിതമായിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നത്തെ പ്രതിഷേധം.



Related articles

See all
Popular News

'ഒറ്റക്കെട്ടായി ഇന്ത്യാ സഖ്യം തെരുവില്‍'; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് ഇന...

Popular News

വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ; വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ ഒക്ടോബർ 10 മുതൽ രാജ്യ...

Popular News

'കുറ്റവാളികളുടെ മനസ്സിൽ ഭയം വേണം' ഡൽഹിയിൽ സ്ത്രീസുരക്ഷ ഉറപ്പാക്കാൻ സുപ്രീം കോടതിയുടെ കർശന...

Popular News

ജന്തർമന്തറിലെ പ്രതിഷേധം: ഡല്‍ഹി പൊലീസ് അതിക്രമത്തില്‍ അമിത് ഷാ മൗനം വെടിയണമെന്ന് രാഹുല്‍...

Save your stories

Sign in