Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

സ്ത്രീജനങ്ങള്‍ക്ക് കൈത്താങ്ങായി യു.ഡി.എഫ് സര്‍ക്കാര്‍; 'പ്രിയദര്‍ശിനി' 100-ാം ദിനത്തില്‍; കെ.എസ്.ആര്‍.ടി.സിയില്‍ വന്‍ കുതിപ്പ്

സ്ത്രീജനങ്ങള്‍ക്ക് കൈത്താങ്ങായി യു.ഡി.എഫ് സര്‍ക്കാര്‍; 'പ്രിയദര്‍ശിനി' 100-ാം ദിനത്തില്‍; കെ.എസ്.ആര്‍.ടി.സിയില്‍ വന്‍ കുതിപ്പ്

വാക്കുകളിലല്ല, ജനപക്ഷ പ്രവൃത്തികളിലാണ് കാര്യമെന്ന് തെളിയിച്ച് യു.ഡി.എഫ് സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതി 'പ്രിയദര്‍ശിനി' വിജയകരമായി 100 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കേരളത്തിലെ സ്ത്രീജീവിതങ്ങള്‍ക്ക് പുതിയ ചിറകുകള്‍ നല്‍കിയ കെ.എസ്.ആര്‍.ടി.സി ബസുകളിലെ സൗജന്യ യാത്രാ പദ്ധതി ഇതിനോടകം ജനങ്ങള്‍ ഹൃദയപൂര്‍വ്വം ഏറ്റെടുത്തുകഴിഞ്ഞു. 

സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ വെറും കടലാസ് പ്രഖ്യാപനങ്ങളല്ല, മറിച്ച് ജനജീവിതത്തെ മാറ്റിമറിക്കുന്ന ചുവടുവെപ്പുകളാണെന്നതിന്റെ നേര്‍സാക്ഷ്യമാണ് പ്രിയദര്‍ശിനി. പദ്ധതി പ്രാബല്യത്തിലായതോടെ കെ.എസ്.ആര്‍.ടി.സിയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ നൂറാം ദിനത്തിലും, ഓരോ ദിവസവും പതിനാല് ലക്ഷത്തോളം സ്ത്രീകളാണ് കൂടുതല്‍ ആത്മവിശ്വാസത്തോടെ ഈ ബസുകളില്‍ യാത്ര ചെയ്യുന്നത്.

ജോലിക്കും പഠനത്തിനും ചികിത്സയ്ക്കുമായി ദിനംപ്രതി സഞ്ചരിക്കുന്ന സാധാരണക്കാരായ സ്ത്രീകള്‍ക്ക് വലിയൊരു സാമ്പത്തിക ഭാരമാണ് ഈ പദ്ധതി ഒഴിവാക്കിക്കൊടുത്തത്. നിത്യേനയുള്ള വീട്ടുചെലവുകള്‍ക്കൊപ്പം യാത്രാക്കൂലികൂടി കണ്ടെത്താന്‍ നെട്ടോട്ടമോടിയിരുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസം നല്ലൊരു തുക മിച്ചം പിടിക്കാനും പ്രിയദര്‍ശിനി തുണയാകുന്നു.

വെറുമൊരു സൗജന്യ യാത്രാ പദ്ധതിയെന്നതിലുപരി, സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സാമ്പത്തിക സ്വയംപര്യാപ്തതയ്ക്കും വഴിയൊരുക്കുന്ന വലിയൊരു സാമൂഹിക ഇടപെടലായി മാറാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ പ്രിയദര്‍ശിനിക്ക് കഴിഞ്ഞിട്ടുണ്ട്. വീട്ടകങ്ങളില്‍ ഒതുങ്ങിപ്പോകാതെ കൂടുതല്‍ കരുത്തോടെ സ്ത്രീകള്‍ പൊതുവിടങ്ങളിലേക്ക് ഇറങ്ങിവരുന്നതിന്റെ വ്യക്തമായ തെളിവാണ് പദ്ധതിക്ക് ലഭിക്കുന്ന വന്‍ സ്വീകാര്യത. വാഗ്ദാനം പാലിച്ച്, സ്ത്രീ സുരക്ഷയ്ക്കും സ്വാശ്രയത്വത്തിനും കരുത്തായി പ്രിയദര്‍ശിനി യാത്ര തുടരുകയാണ്.

Related articles

See all
Popular News

"സ്ത്രീകൾക്കുള്ള ആദരവ്; പ്രിയദർശിനി പദ്ധതി നൂറാം ദിനത്തിൽ പുതുചരിത്രമെഴുതുന്നു": മുഖ്യമന്ത...

Popular News

സഹാനുഭൂതി, സദ്ഭരണം; 100 ദിനം , 597 പദ്ധതികൾ; ‘പുതുയുഗ കേരള’ത്തിന്റെ നേട്ടങ്ങൾ പങ്കുവെച്ച്...

Popular News

കാലത്തിനൊപ്പം സഞ്ചരിച്ച്... വാർത്തയുടെ വിശ്വാസമായ ജയ്ഹിന്ദ് 20-ാം വർഷത്തിലേക്ക്

Popular News

ജനങ്ങളെ പിഴിഞ്ഞ് പരസ്യം കൊഴുപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ കണക്കുകള്‍; രണ്ടാം പിണറായി സര...

Save your stories

Sign in