Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

നിവിൻ പോളിയുടെ ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1 മുതൽ തിയേറ്ററുകളിൽ

നിവിൻ പോളിയുടെ ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1 മുതൽ തിയേറ്ററുകളിൽ

കൊച്ചി: പ്രശസ്ത തമിഴ് സംവിധായകൻ റാം രചനയും സംവിധാനവും നിർവഹിക്കുന്ന നിവിൻ പോളി ചിത്രം ‘യേഴു കടൽ യേഴു മലൈ’യുടെ ആവേശകരമായ ട്രെയ്‌ലർ പുറത്തിറങ്ങി. അഞ്ജലി, സൂരി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒക്ടോബർ 1-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ തിയേറ്ററുകളിലെത്തിക്കുന്നത്. 'റിച്ചി'ക്ക് ശേഷം നിവിൻ പോളി പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം കൂടിയാണിത്.

ത്രില്ലും മിസ്റ്ററിയും നിറച്ചാണ് ട്രെയ്‌ലർ മുന്നോട്ട് പോകുന്നത്. 8,000-ത്തിലധികം വർഷങ്ങളായി ജീവിക്കുന്ന അമരനായ ഒരു കഥാപാത്രത്തെയാണ് നിവിൻ പോളി ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഒരു ട്രെയിൻ യാത്രയ്ക്കിടെ കണ്ടുമുട്ടുന്ന സാധാരണക്കാരനായ വ്യക്തിയും നൂറ്റാണ്ടുകളായി പ്രണയം തേടിയലയുന്ന അമരനായ വ്യക്തിയും തമ്മിലുള്ള ബന്ധത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. നിവിൻ പോളിയും സൂരിയും തമ്മിലുള്ള കെമിസ്ട്രിയും പ്രകടനവുമാണ് ട്രെയ്‌ലറിന്റെ പ്രധാന ആകർഷണം. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേള ഉൾപ്പെടെയുള്ള പ്രശസ്തമായ അന്താരാഷ്ട്ര വേദികളിൽ പ്രദർശിപ്പിച്ചു പ്രശംസ നേടിയ ശേഷമാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

മതി വി. എസ് എഡിറ്റിംഗും ഉമേഷ് ജെ. കുമാർ പ്രൊഡക്ഷൻ ഡിസൈനും കൈകാര്യം ചെയ്യുന്നു. മദൻ കാർക്കി, മതി പുകഴേന്തി എന്നിവരുടേതാണ് വരികൾ. ആക്ഷൻ രംഗങ്ങൾ സ്റ്റണ്ട് സിൽവയും നൃത്തസംവിധാനം സാൻഡി മാസ്റ്ററും ഒരുക്കുന്നു. ചന്ദ്രകാന്ത് സോനവാനെ വസ്ത്രാലങ്കാരവും പട്ടണം റഷീദ് മേക്കപ്പും നിർവ്വഹിച്ചിരിക്കുന്നു. ടി. ഉദയകുമാർ സൗണ്ട് ഡിസൈനും മിക്‌സിംഗും കൈകാര്യം ചെയ്യുമ്പോൾ രഞ്ജിത്ത് വെങ്കിട്ടഗോപാൽ, ശരവണ കുമാർ എന്നിവർ സൗണ്ട് ഡിസൈനർമാരായും രാജശേഖർ സൗണ്ട് എഫക്റ്റ്‌സ് വിഭാഗത്തിലും പ്രവർത്തിക്കുന്നു. ബീ സ്റ്റുഡിയോസ് ഒരുക്കുന്ന വി.എഫ്.എക്സ് വിഭാഗത്തിന് സി. ഗജേന്ദ്രൻ, കാർത്തിക് കംബെട്ടൻ എന്നിവർ നേതൃത്വം നൽകുന്നു. നിശ്ചല ഛായാഗ്രഹണം ജയകുമാർ വൈരവനും കളറിസ്റ്റ് രാജശേഖറുമാണ്. ജഗദീഷ് കെ. എച്ച്, അമീർരാജ്, പ്രവീൺ കുമാർ ജി, മാലിക് ഐ എന്നിവർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാരായും ശബരി പി.ആർ.ഒ ആയും പ്രവർത്തിക്കുന്നു.



Related articles

See all
Popular News

നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ, വൈസ് ചെയർപേഴ്സണായി പ്രിയങ്ക നായർ

Popular News

മലരേ മൗനമാ... മൗനമേ വേദമാ... തലമുറകളെ കീഴടക്കിയ ആ ശബ്ദം നിലച്ചിട്ട് ആറുവര്‍ഷം; ഓര്‍മ്മകളി...

Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Popular News

ഭയവും നിഗൂഢതയും നിറച്ച് “അമാനുഷികം”; ചിത്രം സെപ്റ്റംബർ 25-ന് തിയേറ്ററുകളിലേക്ക്

Save your stories

Sign in