Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

മാസപ്പടിക്കേസ്: പിണറായിക്കും കുടുംബത്തിനുമെതിരെ എസ്.ഐ.ടി അന്വേഷണം; അന്വേഷണച്ചുമതല എസ്.പി വിക്രമന്

മാസപ്പടിക്കേസ്: പിണറായിക്കും കുടുംബത്തിനുമെതിരെ എസ്.ഐ.ടി അന്വേഷണം; അന്വേഷണച്ചുമതല എസ്.പി വിക്രമന്
മാസപ്പടിക്കേസ്

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ ടി, മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരായ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ ചുമതല എസ്.പി വിക്രമനാണ് നല്‍കിയിരിക്കുന്നത്. 3 ഡിവൈ.എസ്.പിമാര്‍, 5 ഇന്‍സ്‌പെക്ടര്‍മാര്‍, സൈബര്‍ ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്നതാണ് അന്വേഷണ സംഘം.   

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൈമാറിയ വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഹവാല ഇടപാട കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണം. ഇ.ഡി ഉദ്യോഗസ്ഥരുമായി എസ്.ഐ.ടി ചര്‍ച്ച നടത്തും. 30 ദിവസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും, അനധികൃത സ്വത്ത് സമ്പാദനത്തില്‍ വിജിലന്‍സ് കേസ് എടുക്കുന്നതിലും തീരുമാനമെടുക്കുക. മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ് ആയതിനാല്‍ നടപടികള്‍ വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് നിരീക്ഷിക്കപ്പെടുന്നത്. 


Related articles

See all
Popular News

KSRTC-ക്ക് പുതിയ ബസുകൾ വാങ്ങാൻ MLA ഫണ്ട്; അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി

Popular News

ഇന്ത്യൻ ജനാധിപത്യം പിച്ചിചീന്താൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; ഗ്യ...

Popular News

'മുട്ടിൽ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കഴിഞ്ഞ സർക്കാർ കാര്യമായ അന്വേഷണം നടത്തിയിട്ടില്...

Popular News

മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും: സംസ്ഥാനത്ത് മഴക്കെടുതിയില്‍ 9 മരണം; മലപ്പുറത്ത് കാണാതായ...

Save your stories

Sign in