Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

'യുവ സംരംഭകര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കും'; വിഴിഞ്ഞം വലിയ വഴിത്തിരിവാകുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

'യുവ സംരംഭകര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കും'; വിഴിഞ്ഞം വലിയ വഴിത്തിരിവാകുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

ചെറുതും വലുതുമായ പുതിയ സംരംഭങ്ങളുമായി മുന്നോട്ടുവരുന്ന യുവതലമുറയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും സർക്കാറിന്റെ ഭാഗത്തുനിന്ന് ലഭ്യമാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സംരംഭകർക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതിൽ സർക്കാർ എപ്പോഴും മുന്നിലുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

സംസ്ഥാനത്തെ യുവ സംരംഭകർക്കിടയിൽ സാങ്കേതികവിദ്യാധിഷ്ഠിത ഉൽപ്പാദന വ്യവസായങ്ങൾക്ക് കൂടുതൽ കരുത്തേകുന്നതിനായി വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് ആവിഷ്കരിച്ച 'റാംപ്' (RAMP) പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച 'കേരള യുവ സംരംഭക സംഗമം' കോഴിക്കോട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി പൂർണ്ണസജ്ജമാകുന്നതോടെ കേരളത്തിലെ സംരംഭകർക്ക് അത് വലിയ അവസരങ്ങൾ തുറന്നുനൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോളതലത്തിലുള്ള ഗതാഗതച്ചെലവ് ഗണ്യമായി കുറയ്ക്കാനും വലിയ തടസ്സങ്ങളില്ലാതെ തദേശീയ ഉൽപ്പന്നങ്ങൾ ലോകവിപണിയിൽ എത്തിക്കാനും ഇതിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


Related articles

See all
Popular News

ലഹരിവിരുദ്ധ പ്രതിരോധം വാർഡുകളിലേക്ക്; 'തൂഫാൻ തദ്ദേശം' വേങ്ങരയിൽ നാളെ ആഭ്യന്തരമന്ത്രി ഉദ്ഘാ...

Popular News

കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ സൈബർ ആക്രമണം , 'പാകിസ്ഥാൻ സിന്ദാബാദ്' എന്ന് സന്ദേശം

Popular News

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; പത്തനംതിട്ടയും ഇടുക്കിയുമടക്കം വിവിധ ജില്ലകളി...

Popular News

പൂജ-ദീപാവലി തിരക്ക്: ബെംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേ...

Save your stories

Sign in