Logo
Thu, Jul 02, 2026 • 08:35 PM
LIVE TV
Watch

No business videos available

No Middle East videos available

പകര്‍ച്ചവ്യാധി പ്രതിരോധം: ആരോഗ്യ-ആയുഷ് വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കും; ഹൈപവര്‍ കമ്മിറ്റി ശില്പശാല സംഘടിപ്പിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 02, 2026
1 min read
SHARE:
SAVE: Login to save

പകര്‍ച്ചവ്യാധി പ്രതിരോധം: ആരോഗ്യ-ആയുഷ് വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കും; ഹൈപവര്‍ കമ്മിറ്റി ശില്പശാല സംഘടിപ്പിച്ചു

തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യം ആയുഷ് വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കും. പകര്‍ച്ചവ്യാധി പ്രതിരോധം കാര്യക്ഷമമാക്കാന്‍ ആരോഗ്യവകുപ്പ് രൂപീകരിച്ച ഹൈപവര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത്  സംഘടിപ്പിച്ച വിദ്ധരുടെ  ശില്പശാലയിലാണ് ഇക്കാര്യം തീരുമാനിച്ചത്. പകര്‍ച്ചവ്യാധികള്‍  വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി പ്രതിരോധം തീര്‍ക്കുന്നതിനുള്ള  നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആരോഗ്യം - ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശില്പശാലയുള്‍പ്പെടെയുള്ള അഭിപ്രായ രൂപീകരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ആയുഷ് വിഭാഗങ്ങളില്‍ എത്തുന്ന രോഗികളില്‍ സാംക്രമിക രോഗം സംശയിക്കുന്നവരെ ഉടന്‍ മറ്റ് ആശുപത്രികളിലേയ്ക്ക് റഫര്‍ ചെയ്യാനും രോഗികളുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പില്‍ ലഭ്യമാകുന്നു വെന്ന് ഉറപ്പാക്കാനും യോഗത്തില്‍ തീരുമാനിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് പ്രസിദ്ധീകരിക്കുന്ന ലഘുലേഖകളും പോസ്റ്ററുകളും ആയുഷ് സ്ഥാപനങ്ങളില്‍  പ്രദര്‍ശിപ്പിക്കാനും യോഗത്തില്‍ ധാരണയായി. ആരോഗ്യരംഗത്ത് സര്‍ക്കാര്‍- സ്വകാര്യമേഖലകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഫലപ്രദമാകുമെന്ന് യോഗം വിലയിരുത്തി.

ഹൈപവര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. എസ്.എസ്.ലാല്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.വി.മീനാക്ഷി, അഡീഷണല്‍ ഡയറക്ടര്‍ ഡോ.കെ.പി.റീത്ത, കേരള സി.ഡി.സി മേധാവി ഡോ. എ.അല്‍ത്താഫ്, ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍മാരായ ഡോ.ശ്രീധര്‍, ഐ.എം.എ ദേശീയ വൈസ് പ്രസിഡന്റ് ഡോ.ആര്‍ രമേഷ്, ഏകാരോഗ്യം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ഡി സഞ്ജയ്, ഐ.എം.എ പ്രസിഡന്റ് ഡോ.എം.എന്‍ മേനോന്‍, ഡോ.എ.എസ്. പ്രദീപ്കുമാര്‍, ഡോ.പത്മമോഹന്‍,  ആയൂര്‍വേദ ചീഫ് മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.പി.ആര്‍.ജയ, ഡോ. ദുര്‍ഗ പ്രസാദ്, ആയൂര്‍വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.എസ്.ആനന്ദ്, ഹോമിയോ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ.മുഹമ്മദ് ഷാഫി, ഹോമിയോ മുന്‍ ഡി.എം.ഒ ഡോ.ദസ്തഗിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹൈപവര്‍ കമ്മിറ്റി കണ്‍വീനര്‍ ഡോ.ശ്രീജിത്.എന്‍.കുമാര്‍, അംഗങ്ങളായ ഡോ.ആര്‍.അരവിന്ദ്, ഡോ.എന്‍.സുല്‍ഫി, ഡോ.ബിജു സോമന്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ നയിച്ചു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10