Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

കാർ മോഡിഫിക്കേഷൻ ചെയ്യും മുൻപ് ജാഗ്രത; വാറന്റി പണിയാകാതിരിക്കാൻ ഇതറിയാം

കാർ മോഡിഫിക്കേഷൻ ചെയ്യും മുൻപ് ജാഗ്രത; വാറന്റി പണിയാകാതിരിക്കാൻ ഇതറിയാം

പുതിയ കാർ വാങ്ങിയ ശേഷം കൂടുതൽ സ്റ്റൈലിഷാക്കാനും വ്യക്തിഗത താത്പര്യങ്ങൾക്കനുസരിച്ച് മാറ്റാനുമായി മ്യൂസിക് സിസ്റ്റം, ലൈറ്റുകൾ, അലോയ് വീലുകൾ തുടങ്ങി വിവിധ ആക്സസറികൾ ഘടിപ്പിക്കുന്നത് ഇപ്പോൾ സാധാരണമാണ്. എന്നാൽ വാഹനത്തിൽ വരുത്തുന്ന ഇത്തരം മാറ്റങ്ങൾ ചില സാഹചര്യങ്ങളിൽ കമ്പനി നൽകുന്ന വാറന്റിയെയും ക്ലെയിമുകളെയും പ്രതികൂലമായി ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ കാറിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് നിർമ്മാതാക്കളുടെ വാറന്റി നിബന്ധനകൾ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.

സാധാരണയായി ഇന്ത്യയിൽ പുതിയ കാറുകൾക്ക് 3 വർഷം വരെയോ 1,00,000 കിലോമീറ്റർ വരെയോ ആണ് കമ്പനികൾ വാറന്റി നൽകാറുള്ളത്. എന്നാൽ പുറത്തുനിന്ന് ഘടിപ്പിക്കുന്ന പുതിയ ഭാഗങ്ങൾ കാരണം വാഹനത്തിന്റെ യഥാർത്ഥ ഘടകങ്ങൾക്ക് തകരാർ സംഭവിച്ചാൽ സൗജന്യ സർവീസോ വാറന്റി ആനുകൂല്യമോ നൽകാൻ കമ്പനികൾ വിസമ്മതിച്ചേക്കാം. പ്രത്യേകിച്ച് വേഗതയും പവറും കൂട്ടാനായി എഞ്ചിനിൽ നടത്തുന്ന മോഡിഫിക്കേഷനുകൾ എഞ്ചിൻ ഘടകങ്ങളിൽ അധിക സമ്മർദ്ദമുണ്ടാക്കുകയും വലിയ തകരാറുകളിലേക്ക് നയിക്കുകയും ചെയ്യാറുണ്ട്.

കൂടാതെ, ഉയർന്ന ശേഷിയുള്ള മ്യൂസിക് സിസ്റ്റങ്ങളും വ്യത്യസ്ത ലൈറ്റുകളും ഘടിപ്പിക്കുമ്പോൾ കാറിലെ വയറിംഗിനും ഇലക്ട്രിക്കൽ സംവിധാനങ്ങൾക്കും കേടുപാടുകൾ സംഭവിക്കാൻ സാധ്യതയേറെയാണ്. ഇത്തരത്തിൽ വൈദ്യുത തകരാറുകൾ ഉണ്ടായാൽ പരിശോധനയ്ക്ക് ശേഷം കമ്പനികൾ വാറന്റി ക്ലെയിമുകൾ പൂർണ്ണമായും നിരസിച്ചേക്കാം. എന്നാൽ കാറിൽ വരുത്തുന്ന എല്ലാ മാറ്റങ്ങളും വാഹനത്തിന്റെ മുഴുവൻ വാറന്റിയും ഇല്ലാതാക്കണമെന്നില്ല. വരുത്തിയ മാറ്റം ഏത് ഭാഗത്തെയാണ് ബാധിച്ചത് എന്നതിനെ അടിസ്ഥാനമാക്കിയാണ് കമ്പനികൾ തീരുമാനമെടുക്കുന്നത്.

അതുകൊണ്ട്, കാറിൽ പുതിയ ആക്സസറികൾ ഘടിപ്പിക്കുന്നതിന് മുൻപ് കമ്പനിയുടെ അംഗീകൃത സർവീസ് സെന്ററുമായി ബന്ധപ്പെട്ട് അനുവദനീയമായ മാറ്റങ്ങൾ ഏതൊക്കെയാണെന്ന് ഉറപ്പുവരുത്തുക. എഞ്ചിൻ, ബ്രേക്കിംഗ്, സസ്പെൻഷൻ, ഇലക്ട്രിക്കൽ സിസ്റ്റം തുടങ്ങിയ പ്രധാന ഭാഗങ്ങളിൽ മാറ്റം വരുത്തുമ്പോൾ സുരക്ഷയ്ക്ക കൂടി മുൻഗണന നൽകണം. കൃത്യമായ ധാരണയോടെ മാത്രം മോഡിഫിക്കേഷൻ നടത്തുന്നത് ഭാവിയിലെ വലിയ സാമ്പത്തിക നഷ്ടങ്ങളും വാറന്റി തടസ്സങ്ങളും ഒഴിവാക്കാൻ സഹായിക്കും.

Related articles

See all
Popular News

ഓഫ്‌റോഡിലെ രാജാവ് തിരികെ എത്തി! മെഴ്‌സിഡസ്-എഎംജി ജി 63 'ഓഫ്‌റോഡ് പ്രോ' ഇന്ത്യയിൽ; വില 3.80...

Popular News

ബുക്കിങ് ആരംഭിച്ചു; ജനറേറ്റീവ് എഐ ഫീച്ചറുകളുമായി ഹ്യുണ്ടായ് ബയോൺ എസ്‌യുവി ഉടൻ നിരത്തിലേക്ക...

Popular News

തീപ്പൊരി ലുക്കിൽ 'ഥാർ OG'; പുതിയ മാറ്റങ്ങളോടെ മഹീന്ദ്ര ഥാർ 3-ഡോർ വിപണിയിൽ

Popular News

വെന്യൂവിനും ക്രെറ്റയ്ക്കും ഇടയിൽ പുതിയ താരം; ബയോൺ എസ്‌യുവിയുടെ രൂപരേഖ പുറത്തുവിട്ട് ഹ്യുണ്...

Save your stories

Sign in