Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഏഷ്യന്‍ ഗെയിംസ്: 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയ്ക്ക് പുതിയ റെക്കോര്‍ഡോടെ രണ്ടാം സ്വര്‍ണം

ഏഷ്യന്‍ ഗെയിംസ്: 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയ്ക്ക് പുതിയ റെക്കോര്‍ഡോടെ രണ്ടാം സ്വര്‍ണം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ വീണ്ടും സ്വര്‍ണ്ണത്തിളക്കത്തില്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യയുടെ സുരുചി സിങ് - കമല്‍ജീത് സഖ്യമാണ് രാജ്യത്തിനായി രണ്ടാമത്തെ സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയത്. ഫൈനലില്‍ 484.6 പോയിന്റ് നേടി പുതിയ ഏഷ്യന്‍ ഗെയിംസ് റെക്കോര്‍ഡോടെയാണ് ഇന്ത്യന്‍ സഖ്യത്തിന്റെ ചരിത്രവിജയം.

വ്യക്തിഗത ഇനങ്ങളിലെ തിരിച്ചടികള്‍ക്ക് ശേഷമാണ് ഇരുവരും മിക്‌സഡ് ടീം ഇനത്തില്‍ വന്‍ തിരിച്ചുവരവ് നടത്തിയത്. യോഗ്യതാ റൗണ്ടില്‍ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്താണ് സുരുചിയും കമല്‍ജീതും ഒന്നാമതായി ഫൈനലിലേക്ക് യോഗ്യത നേടിയത്.

യോഗ്യതാ റൗണ്ടിന്റെ ആദ്യ ഘട്ടത്തില്‍ 196 പോയിന്റും രണ്ടാം ഘട്ടത്തില്‍ 195 പോയിന്റും നേടി ആകെ 391 പോയിന്റോടെ ഇന്ത്യന്‍ സഖ്യം ഫൈനല്‍ ഉറപ്പിച്ചു. തുടര്‍ന്ന് മൂന്നാം ഘട്ടത്തില്‍ 196 പോയിന്റ് കൂടി കൂട്ടിച്ചേര്‍ത്തതോടെ ആകെ സ്‌കോര്‍ 587 ആയി ഉയര്‍ന്നു. ഇതില്‍ 29 തവണ കൃത്യമായി 'ഇന്നര്‍ 10' കണ്ടെത്താനും അവര്‍ക്കായി.

ഈ ആഴ്ച ആദ്യം വനിതാ ക്രിക്കറ്റ് ടീം നേടിയ സ്വര്‍ണ്ണത്തിന് പിന്നാലെ, ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണ്ണ മെഡലാണിത്.

Related articles

See all
Popular News

കാര്യവട്ടത്ത് ഇന്ത്യക്ക് തകർപ്പൻ ജയം: വിരാട് കോലിക്കും ശുഭ്മാൻ ഗില്ലിനും സെഞ്ചുറി

Popular News

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടരുന്നു: സർവേഷ് കുഷാരെയ്ക്ക് വെള്ളി; ഡെക്കാത്‌ലണിൽ തേജശ്വിൻ ശങ...

Popular News

ഏഷ്യൻ ഗെയിംസ്: ആന്സി സോജന് വീണ്ടും വെള്ളി; വനിതകളുടെ 200 മീറ്ററിൽ ഇന്ത്യക്ക് വെങ്കലം

Popular News

ബാഡ്മിന്റണിൽ പി.വി സിന്ധു പുറത്തായി, ഷൂട്ടിങ്ങിലും നിരാശ; അമ്പെയ്ത്തിൽ മികച്ച പ്രകടനവുമായി...

Save your stories

Sign in