Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

SFI വാദം തള്ളി പ്രവര്‍ത്തകന്‍: 'ഞാന്‍ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍; ബന്ധം തള്ളിപ്പറഞ്ഞതില്‍ വിഷമം'

കൊല്ലത്ത് എസ്.എഫ്.ഐ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ മുൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫ്‌ളെക്‌സ് ബോർഡ് തകർത്ത സംഭവത്തിൽ പരസ്യ വിശദീകരണവുമായി

SFI വാദം തള്ളി പ്രവര്‍ത്തകന്‍: 'ഞാന്‍ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍; ബന്ധം തള്ളിപ്പറഞ്ഞതില്‍ വിഷമം'

കൊല്ലത്ത് എസ്.എഫ്.ഐ  നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ മുൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫ്‌ളെക്‌സ് ബോർഡ് തകർത്ത സംഭവത്തിൽ പരസ്യ വിശദീകരണവുമായി അക്ബർ ഷാ രംഗത്തെത്തി. കോൺഗ്രസിന്റെ ഫ്‌ളെക്‌സ് ബോർഡാണെന്ന് തെറ്റിദ്ധരിച്ചാണ് താൻ അത് കീറിയതെന്നും സംഭവിച്ചത് വലിയ തെറ്റാണെന്ന് ബോധ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. പ്രകടനത്തിലേക്ക് താൻ നുഴഞ്ഞുകയറിയതല്ലെന്നും ഉണ്ടായ വീഴ്ചയിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അക്ബർ ഷാ പറഞ്ഞു.

താൻ മുൻപ് എസ്.എഫ്.ഐ പ്രവർത്തകനും നിലവിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനുമാണെന്ന് അക്ബർ ഷാ വെളിപ്പെടുത്തി. ഇടക്കാലത്ത് വിദേശത്തായിരുന്നെങ്കിലും നാട്ടിലെത്തിയ ശേഷം പ്രകടനം കണ്ടപ്പോൾ പങ്കുചേരുകയായിരുന്നു. എന്നാൽ സംഭവം നടന്നതിന് പിന്നാലെ തനിക്ക് സംഘടനയുമായി ഒരു ബന്ധവുമില്ലെന്ന് പാർട്ടി നേതാക്കളും പ്രവർത്തകരും പൊതുമധ്യത്തിൽ പറയുന്നതിൽ വലിയ വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പ്രകടനത്തിനിടെ ഫ്‌‌ളെക്‌സ് ബോർഡ് തകർത്ത സംഭവത്തെ നിസ്സാരമായി കാണാൻ എസ്.എഫ്.ഐ ജില്ലാ നേതൃത്വം തയ്യാറായിട്ടില്ല. വിഷയത്തിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം. ഇതിനിടെ, തകർത്ത ഫ്‌ളെക്‌സിന് പകരം അതേ സ്ഥലത്തുതന്നെ പുതിയ ഫ്‌ളെക്‌സ് ബോർഡ് എസ്.എഫ്.ഐ പ്രവർത്തകർ പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

Related articles

See all
Popular News

'ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട; എതിരഭിപ്രായങ്ങളെ തമസ്കരിക്കുന്ന പാർട്ടിയാണ് സ...

Popular News

'വാർത്തകൾക്ക് വേണ്ടി വാർത്തകൾ ഉണ്ടാക്കി ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുത്': കെ. മുരളീധരൻ

Popular News

ശബരിമല മേൽശാന്തി അഭിമുഖം: കണ്ഠരര് രാജീവരെ ഒഴിവാക്കി; യോഗ്യതാ പട്ടികയിൽ വൻ കുറവ്

Popular News

മെസ്സി തട്ടിപ്പ്: മുൻ മന്ത്രി വി. അബ്ദുറഹ്മാൻ പ്രതിയാകാൻ സാധ്യത; അന്വേഷണം ഉന്നത രാഷ്ട്രീയ...

Save your stories

Sign in