Logo
Thu, Jul 23, 2026 • 09:51 PM
LIVE TV
Watch

No business videos available

No Middle East videos available

ഏലിയനൊപ്പം പൊട്ടിച്ചിരിയുടെ വിരുന്ന്; നീരജ് മാധവിന്റെ 'പ്ലൂട്ടോ' ട്രെയിലർ പുറത്തിറങ്ങി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 23, 2026
1 min read
SHARE:
SAVE: Login to save

ഏലിയനൊപ്പം പൊട്ടിച്ചിരിയുടെ വിരുന്ന്; നീരജ് മാധവിന്റെ 'പ്ലൂട്ടോ' ട്രെയിലർ പുറത്തിറങ്ങി

മലയാള സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'പ്ലൂട്ടോ' എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. സയൻസ് ഫിക്ഷനും ഹാസ്യവും ഒരുമിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ, രസകരമായ മുഹൂർത്തങ്ങളും കൗതുകം നിറഞ്ഞ രംഗങ്ങളും കൊണ്ട് ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്.

ട്രെയിലറിന്റെ പ്രധാന ആകർഷണം, അന്യഗ്രഹജീവിയുടെ സൂപ്പർ പവർ കണ്ടെത്താൻ ശ്രമിക്കുന്ന നീരജ് മാധവിന്റെ കഥാപാത്രവും ഏലിയനായി എത്തുന്ന അൽത്താഫ് സലീമും തമ്മിലുള്ള രസകരമായ സംഭവവികാസങ്ങളാണ്. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരു ഫാമിലി എന്റർടെയ്‌നറായിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.

ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രം ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണൽ ബാനറിൽ റെജു കുമാറും രശ്മി റെജുവും ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രം 2026 ജൂലൈ 30-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

നീരജ് മാധവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഏലിയനായി എത്തുന്നത് അൽത്താഫ് സലീമാണ്. അജു വർഗീസ്, ആർഷ ബൈജു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പ്രത്യേകിച്ച് അജു വർഗീസിന്റെ വ്യത്യസ്തമായ ലുക്കും കഥാപാത്രവും ട്രെയിലറിൽ ശ്രദ്ധ നേടുന്നുണ്ട്.

ഇവർക്കൊപ്പം സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്‌ലി എന്നിവരടങ്ങുന്ന വലിയ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്.

ചിത്രത്തിന്റെ കേരള വിതരണാവകാശം സെഞ്ച്വറി ഫിലിംസ് സ്വന്തമാക്കിയിട്ടുണ്ട്. ജിസിസി മേഖലയിൽ ട്രൂത്ത് ഗ്ലോബൽ ഫിലിംസ് വിതരണവും, മറ്റ് വിദേശ വിപണികളിൽ ബർക്ഷെയർ ഡ്രീം ഹൗസ് വിതരണവും നിർവഹിക്കും.

വിഷ്ണു ശർമ്മയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. നിയാസ് മുഹമ്മദ് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ എഡിറ്റിംഗ് സനത് ശിവരാജും സംഗീതം അർക്കാഡോയും നിർവഹിച്ചിരിക്കുന്നു. ആർട്ട് ഡയറക്ഷൻ രാഖിലും കോസ്റ്റ്യൂം ഡിസൈൻ സ്റ്റെഫി സേവ്യറും കൈകാര്യം ചെയ്യുന്നു. മേക്കപ്പും പ്രോസ്തെറ്റിക്സും റോണക്സ് സേവ്യറിന്റെ നേതൃത്വത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ മറ്റൊരു പ്രധാന ഹൈലൈറ്റ് അതിന്റെ വിപുലമായ വിഷ്വൽ ഇഫക്റ്റ്സാണ് (VFX). ഫ്ലൈയിങ് പ്ലൂട്ടോയാണ് വിഎഫ്എക്സ് നിർവഹിക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിലെ സ്റ്റണ്ട് രംഗങ്ങൾ എപിയൻസും റോബിൻ ടോമും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.

സയൻസ് ഫിക്ഷൻ, ഹാസ്യം, ആക്ഷൻ എന്നിവയുടെ സമന്വയത്തിൽ ഒരുങ്ങുന്ന 'പ്ലൂട്ടോ' ട്രെയിലർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് നേടുന്നത്. റിലീസിന് ശേഷം മലയാള സിനിമയ്ക്ക് വേറിട്ടൊരു അനുഭവം സമ്മാനിക്കാൻ ചിത്രത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10