Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Sports

സെനഗലിനെ തോൽപ്പിച്ച് കൊളംബിയ പ്രീക്വാർട്ടറിൽ

സെനഗലിനെ തോൽപ്പിച്ച് കൊളംബിയ പ്രീക്വാർട്ടറിൽ
നിർണായക മത്സരത്തിൽ സെനഗലിനെ തോൽപ്പിച്ച് കൊളംബിയ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയ വിജയം കണ്ടത്. കൊളംബിയക്ക് വേണ്ടി യെറി മിന ആണ് ഗോൾ കണ്ടെത്തിയത്. വിരസമായിരുന്നു ആദ്യ പകുതി. 12-ാം മിനിറ്റിൽ ആണ് മത്സരത്തിലെ മികച്ച അവസരം പിറന്നത്. ക്വിന്ററോ എടുത്ത ഫ്രീകിക്ക് പോസ്റ്റിലേക്ക് കയറി എന്നു തോന്നിച്ചെങ്കിലും സെനഗൽ കീപ്പർ ഡൈവ് ചെയ്ത് സേവ് ചെയ്തു. മാനെയെ ബോക്സിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു എങ്കിലും വീഡിയോ അസിസ്റ്റന്‍റ് റെഫറി പെനാൽറ്റി അല്ല എന്ന് വിധിക്കുകയായിരുന്നു. ഇതിനിടയിൽ ഹാമിഷ് റോഡ്രിഗസ് പരിക്കേറ്റ് പുറത്തു പോയത് കൊളംബിയക്ക് തിരിച്ചടിയായി. ആദ്യ പകുതിയിൽ ഗോള്‍രഹിതമായാണ് കടന്നുപോയത്. സമനിലക്ക് വേണ്ടി കളിച്ച സെനഗലിനെ ഞെട്ടിച്ചു കൊണ്ട് 74ആം മിനിറ്റിൽ യെറി മിന ഹെഡറിലൂടെ ഗോൾ നേടി കൊളംബിയയെ മുന്നിൽ എത്തിച്ചു. ഗോൾ വീണതോടെയാണ് സെനഗൽ ഉണർന്നു കളിക്കാൻ തുടങ്ങിയത്, എന്നാൽ ഉറച്ചു നിന്ന കൊളംബിയൻ ഗോൾ കീപ്പർ ഓസ്പിനയെ മറികടക്കാൻ ആയില്ല. വിജയത്തോടെ കൊളംബിയ പ്രീക്വാർട്ടറിലേക്ക് മുന്നേറി.

Related articles

See all
Sports

"മോഡിയെ പറഞ്ഞാലെന്താ മൂക്ക് ചെത്തുമോ?" യുഡിഫ് കൗൺസിലര്‍ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

Sports

ഗ്രീന്‍ഫീല്‍ഡില്‍ ക്രിക്കറ്റ് ആരവം വീണ്ടും; ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചു

Sports

20 വർഷത്തിന് ശേഷം ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസ് ഫൈനലിൽ

Sports

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് തോല്‍വി

Save your stories

Sign in