Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Business

വരുമാനം വർദ്ധിപ്പിക്കാൻ പുതിയ പദ്ധതിയുമായി എയർ ഇന്ത്യ രംഗത്ത്

വരുമാനം വർദ്ധിപ്പിക്കാൻ പുതിയ പദ്ധതിയുമായി എയർ ഇന്ത്യ രംഗത്ത്
വരുമാനം വർദ്ധിപ്പിക്കാൻ പുതിയ പദ്ധതിയുമായി എയർ ഇന്ത്യ രംഗത്ത്. ബിസിനസ് ക്ലാസിനു പുറമേ പുതിയൊരു ക്ലാസ് കൂടി എയർ ഇന്ത്യ വിമാനത്തിൽ തുടങ്ങാനാണ് പദ്ധതിയിടുന്നത്. മഹാരാജ എന്ന പേരിലാണ് പുതിയ ക്ലാസ് അറിയപ്പെടുക. രാജ്യാന്തര സർവ്വീസുകളിൽ മഹാരാജ ബിസിനസ് ക്ലാസുകൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. മറ്റ് ക്ലാസുകളെ അപേക്ഷിച്ച് ഇതിൽ കൂടുതൽ സൗകര്യങ്ങളുണ്ടാകും. ബോയിംഗ്-777 വിമാനത്തിലുള്ള ഫസ്റ്റ് ക്ലാസ് ഇനി മുതൽ മഹാരാജ ക്ലാസായി മാറ്റും. ജീവനക്കാരുടെ യൂണിഫോമിലും കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്. പാശ്ചാത്യ രീതിയിലുള്ള യൂണിഫോം ആണ് ഇനി മുതൽ എയർ ഇന്ത്യ ജീവനക്കാർ ധരിക്കുക. ഇന്‍റർനാഷണൽ റൂട്ടുകളിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് എയർ ഇന്ത്യയുടെ അടിമുടിയുള്ള ഈ മാറ്റം. എയർ ഇന്ത്യയുടെ ഓഹരി വിൽപന അനിശ്ചിതത്വത്തിലായതിനെ തുടർന്നാണ് വരുമാനം വർദ്ധിപ്പിക്കുന്നതിനായി പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചിരിക്കുന്നത്.

Related articles

See all
Popular News

തുടർച്ചയായ 5 ദിവസത്തെ ബാങ്ക് അവധി; ഞായറാഴ്ച ബാങ്കുകൾ തുറക്കുന്നതിൽ ആശയക്കുഴപ്പം രൂക്ഷം

Popular News

50 കോടിയുടെ തട്ടിപ്പ്: അറഫാ ഗോൾഡിനെതിരെ ഇ.ഡി അന്വേഷണം; കൊല്ലത്തും തിരുവനന്തപുരത്തും വൻ പരി...

Popular News

വിനോദലോകത്തെ യഥാർത്ഥ 'കിങ്'; 10,000 കോടിയുടെ ആസ്തിയോടെ ഹുറൂൺ റിച്ച് ലിസ്റ്റിൽ ഷാരൂഖ് ഖാൻ ഒ...

Popular News

ഇൻഷുറൻസ് പോളിസി കമ്മീഷനിൽ നിയന്ത്രണം: പുതിയ നിരക്കുകൾ അറിയാം

Save your stories

Sign in