Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Veedu

നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കി സംസ്ഥാനത്ത് സിമന്റ് വില കുതിക്കുന്നു

നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കി സംസ്ഥാനത്ത് സിമന്റ് വില കുതിക്കുന്നു
ജി.എസ്.ടി നടപ്പാക്കിയ വേളയിൽ നിർമാണ മേഖല നേരിട്ട പ്രതിസന്ധിയാണ് സിമന്റ് വിലയിലെ വർധനവിന് കാരണം. 380 രൂപ ആയിരുന്ന 50 കിലോ ചാക്കിന്റെ വില ഇന്നലെ 420 രൂപയിലെത്തി. കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. കഴിഞ്ഞ വർഷം 300 രൂപയും ഈ വർഷം ജനുവരിയിൽ 328 രൂപയുമായിരുന്നു വില. ജി.എസ്.ടി നടപ്പാക്കിയ വേളയിൽ നിർമാണ മേഖല നേരിട്ട പ്രതിസന്ധിയാണ് സിമന്റ് വിലയിലെ മാറ്റത്തിന് കാരണം. നിർമാണരംഗം വീണ്ടും ഉണർവിലേറിയ പശ്ചാത്തലത്തിലാണ് ഇപ്പോൾ എല്ലാ സിമന്റ് കമ്പനികളും വില വർധിപ്പിച്ചത്. രാംകോ, ഡാൽമിയ, ചെട്ടിനാട്, ജെ.ഡബ്ള്യു കമ്പനികൾ 395 രൂപയ്ക്കാണ് ഡീലർമാർക്ക് സിമന്റ് നൽകുന്നത്. അംബുജ, എ.സി.സി, അൾട്രാടെക് എന്നിവയുടെ വില 405 രൂപയാണ്. ചെറുകിട കച്ചവടക്കാർ ഇതിലും 25 രൂപ വരെ കൂട്ടി വിറ്റഴിക്കുന്നതാണ് വിലക്കയറ്റം കൂടുതല്‍ തീവ്രമാക്കുന്നത്. ഭവന, ഫ്ളാറ്റ്, വില്ല നിർമാണങ്ങളെയും സർക്കാർ കരാർ ജോലികളെയും സിമന്റ് വില വർധന ദോഷകരമായി ബാധിച്ചിട്ടുണ്ട്.

Related articles

See all
Popular News

തുടർച്ചയായ 5 ദിവസത്തെ ബാങ്ക് അവധി; ഞായറാഴ്ച ബാങ്കുകൾ തുറക്കുന്നതിൽ ആശയക്കുഴപ്പം രൂക്ഷം

Popular News

50 കോടിയുടെ തട്ടിപ്പ്: അറഫാ ഗോൾഡിനെതിരെ ഇ.ഡി അന്വേഷണം; കൊല്ലത്തും തിരുവനന്തപുരത്തും വൻ പരി...

Popular News

വിനോദലോകത്തെ യഥാർത്ഥ 'കിങ്'; 10,000 കോടിയുടെ ആസ്തിയോടെ ഹുറൂൺ റിച്ച് ലിസ്റ്റിൽ ഷാരൂഖ് ഖാൻ ഒ...

Popular News

ഇൻഷുറൻസ് പോളിസി കമ്മീഷനിൽ നിയന്ത്രണം: പുതിയ നിരക്കുകൾ അറിയാം

Save your stories

Sign in