Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'യുവർ ഡോക്ടർ': ആരോഗ്യപ്രശ്‌നങ്ങള്‍ വിദഗ്ധ ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്യാം; ഹെല്‍പ് ലൈന്‍ സേവനവുമായി കെപിസിസി ഡിജിറ്റൽ മീഡിയാ സെല്ലും ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസും ഡോക്ടേർസ് ഫോർ സോഷ്യൽ ജസ്‌റ്റിസും

'യുവർ ഡോക്ടർ': ആരോഗ്യപ്രശ്‌നങ്ങള്‍ വിദഗ്ധ ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്യാം;  ഹെല്‍പ് ലൈന്‍ സേവനവുമായി കെപിസിസി ഡിജിറ്റൽ മീഡിയാ സെല്ലും ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസും ഡോക്ടേർസ് ഫോർ സോഷ്യൽ ജസ്‌റ്റിസും
ലോക്ഡൗണ്‍ കാലത്ത് കേരളത്തിലും ഇതരസംസ്ഥാനങ്ങളിലുമുള്ള മലയാളികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ വിദഗ്ധ ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്യാന്‍ അവസരം. കെപിസിസി ഡിജിറ്റൽ മീഡിയാ സെല്ലും ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസും ഡോക്ടേർസ് ഫോർ സോഷ്യൽ ജസ്‌റ്റിസും സംയുക്തമായി ആരംഭിച്ചിരിക്കുന്ന 'യുവർ ഡോക്ടർ' ഐവിആര്‍എസ് ഹെൽപ് ലൈനിലൂടെ ആരോഗ്യപ്രശ്നങ്ങള്‍ പങ്കുവയ്ക്കാനാകും. വിളിക്കേണ്ട നമ്പർ: 96105 16069. ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെ ഹെൽപ് ലൈനിലൂടെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും.  ഇന്ത്യയെമ്പാടുമുള്ള മലയാളികള്‍ ഹെൽപ് ലൈൻ സേവനം ഉപയോഗപ്പെടുത്തണമെന്ന് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ അനില്‍ ആന്‍റണി ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ഈ ലോക്ഡൗൺ കാലത്ത് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള മലയാളികൾക്ക് ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വിദഗ്ദ്ധ ഡോക്ടർമാരുമായി സംസാരിക്കാൻ ‘യുവർ ഡോക്ടർ’ എന്ന പേരിൽ ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെ പ്രവർത്തിക്കുന്ന ഒരു IVRS ഹെൽപ് ലൈൻ കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഡിജിറ്റൽ മീഡിയാ സെല്ലും ഓൾ ഇന്ത്യാ പ്രൊഫഷണൽ കോൺഗ്രസും ഡോക്ടർസ് ഫോർ സോഷ്യൽ ജസ്‌റ്റിസും സംയുക്തമായി ആരംഭിച്ചിട്ടുണ്ട്. വിളിക്കേണ്ട നമ്പർ - 96105 16069. ഇന്ത്യയെമ്പാടുമുള്ള മലയാളികളോട് ഈ ഹെൽപ് ലൈൻ ഉപയോഗപ്പെടുത്തണമെന്നഭ്യർത്ഥിക്കുന്നു.
Indian National Congress - Kerala Digital Media Cell is collaborating with All India Professionals' Congress and Doctors for Social Justice and have set up ‘Your Doctor’ an IVRS medical helpline working from 9 AM to 9 PM to enable our Malayali friends from anywhere within and outside Kerala to speak about their health concerns with an expert medical practitioner during these lockdown days. Do call and make use of the facility at 96105 16069.
       

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in