Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വയനാട് വണ്ടിക്കടവിനെ വിറപ്പിച്ച നരഭോജി കടുവ പിടിയില്‍; കുടുങ്ങിയത് 14 വയസ്സുള്ള ആണ്‍കടുവ

വയനാട് വണ്ടിക്കടവിനെ വിറപ്പിച്ച നരഭോജി കടുവ പിടിയില്‍; കുടുങ്ങിയത് 14 വയസ്സുള്ള ആണ്‍കടുവ
  വയനാട്: വയനാട് വണ്ടിക്കടവ് മേഖലയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതി പരത്തിയ കടുവ ഒടുവില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് വണ്ടിക്കടവിനടുത്ത് വനംവകുപ്പ് ഒരുക്കിയ കെണിയില്‍ കടുവ അകപ്പെട്ടത്. വയനാട് വന്യജീവി സങ്കേതത്തിലെ WWL 48 എന്ന് അടയാളപ്പെടുത്തിയ കടുവയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ദേവര്‍ ഗദ്ദയിലെ ആദിവാസി മൂപ്പനെ കൊലപ്പെടുത്തിയത് ഈ കടുവ തന്നെയാണെന്ന് വനംവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കടുവയുടെ സാന്നിധ്യം ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു. മനുഷ്യരെ ആക്രമിക്കാന്‍ തുടങ്ങിയതോടെയാണ് കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചത്. പിടിയിലായ കടുവയ്ക്ക് ഏകദേശം 14 വയസ്സ് പ്രായമുണ്ട്. നിലവില്‍ കടുവയെ കുപ്പാടിയിലുള്ള വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും ഉള്ളതിനാല്‍ കടുവയെ ഇനി വനത്തിലേക്ക് തുറന്നുവിടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സംരക്ഷണ കേന്ദ്രത്തില്‍ കടുവയ്ക്ക് ആവശ്യമായ നിരീക്ഷണവും പരിചരണവും നല്‍കും.

Related articles

See all
Popular News

പ്രിയങ്കയ്ക്കായി രാമേട്ടൻ കരുതിവെച്ച സ്നേഹസമ്മാനം; വിതുമ്പലോടെ കൈമാറി ഭാര്യ ഗീത, "എന്നും ന...

Popular News

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും; വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും

Popular News

'അദ്ദേഹം എന്നെ മകളെന്നു വിളിച്ചു, ഞാന്‍ മലയാളി അച്ഛന്‍ എന്നും': ചെറുവയല്‍ രാമന്റെ വേര്‍പാട...

Popular News

പത്മശ്രീ ചെറുവയൽ രാമന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കും

Save your stories

Sign in