Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'ഇതെന്തൊരു വികൃത മനസാണ് വാഷിങ്ടണ്‍ 'പോസ്റ്റേ'; പരിഹസിച്ച് ഷാഫി പറമ്പില്‍

'ഇതെന്തൊരു വികൃത മനസാണ് വാഷിങ്ടണ്‍ 'പോസ്റ്റേ'; പരിഹസിച്ച് ഷാഫി പറമ്പില്‍
  കൊവിഡില്‍ കേരളത്തിന്‍റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചെഴുതിയ ലേഖനത്തില്‍ വാഷിങ്ടണ്‍ പോസ്റ്റ് തിരുത്ത് വരുത്തിയതിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. 'പേര് പോലെ തന്നെയാണ് ഇവരുടെ നടപടികളും എന്ന് തോന്നുന്നു . എന്നാലും ആരേയും ഇങ്ങനെ പോസ്റ്റാക്കാൻ പാടില്ലായിരുന്നു. ഇതെന്തൊരു വികൃത മനസ്സാണ്' എന്നാണ് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം  കേരളം ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടം കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളുടേത് മാത്രമാക്കി ചിത്രീകരിച്ച് എഴുതിയ ലേഖനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനുപിന്നാലെയാണ് യാഥാര്‍ത്ഥ്യം മനസ്സിലാക്കി പത്രം തലക്കെട്ടിലും ഉള്ളടക്കത്തിലും തിരുത്തല്‍ വരുത്താന്‍ തയ്യാറായത്. 1950-ന് ശേഷം അധികാരത്തിലിരുന്ന വിവിധ രാഷ്ടീയ പാര്‍ട്ടികള്‍ നേതൃത്വം നല്‍കിയ സര്‍ക്കാരുകള്‍ പൊതുവിദ്യാഭ്യാസത്തിനും സാര്‍വ്വത്രിക ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനുമായി വലിയ രീതിയില്‍ നിക്ഷേപം നടത്തി. അതുകൊണ്ട് ഉയര്‍ന്ന സാക്ഷരതയുണ്ടായി. ഒപ്പം ഏറ്റവും മികച്ച പൊതുജന ആരോഗ്യ സംവിധാനങ്ങളുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് ലേഖനത്തില്‍ പറയുന്നു.  

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in