Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വഖഫ് ബോർഡ് ഭേദഗതി ബില്‍ ഇന്ന് പാർലമെന്‍റില്‍; കേന്ദ്ര സർക്കാരിന്‍റേത് ധ്രുവീകരണം ലക്ഷ്യം വെച്ചുള്ള നീക്കമെന്ന് വിമർശനം

വഖഫ് ബോർഡ് ഭേദഗതി ബില്‍ ഇന്ന് പാർലമെന്‍റില്‍; കേന്ദ്ര സർക്കാരിന്‍റേത് ധ്രുവീകരണം ലക്ഷ്യം വെച്ചുള്ള നീക്കമെന്ന് വിമർശനം
  ന്യൂഡല്‍ഹി: വഖഫ് ബോർഡിന്‍റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പാർലമെന്‍റിൽ കേന്ദ്ര സർക്കാർ കൊണ്ടുവരാനിരുന്ന ഭേദഗതി ബില്ലിന്‍റെ അവതരണം ഇന്ന്. കേന്ദ്രമന്ത്രി കിരൺ റിജിജു രാവിലെ 11 മണിക്കായിരിക്കും ബിൽ പാർലമെന്‍റിൽ അവതരിപ്പിക്കുക. നിലവിലെ വഖഫ് നിയമത്തിൽ 40 ഭേദഗതികൾ കൊണ്ടുവരുന്ന ബില്ലാണ് പ്രതിഷേധങ്ങള്‍ക്കിടെ അവതരിപ്പിക്കുന്നത്. സുതാര്യത കൊണ്ടുവരാനാണു ഭേദഗതികൾ വഴി ലക്ഷ്യമിടുന്നതെന്നാണു വിഷയത്തിൽ കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം. ചൊവ്വാഴ്ച രാത്രി ലോക്സഭാംഗങ്ങൾക്ക് ബില്ലിന്‍റെ പകർപ്പ് വിതരണം ചെയ്തിരുന്നു. ബിൽ പാസായാൽ വഖഫ് സ്വത്തുക്കളെന്ന് അവകാശപ്പെടുന്ന ഭൂമി കര്‍ശന പരിശോധനകള്‍ക്കു വിധേയമാക്കും. തര്‍ക്ക ഭൂമികളും സര്‍ക്കാര്‍ പരിശോധിക്കും. 9.4 ലക്ഷം ഏക്കര്‍ വസ്തുവകകളാണു വഖഫ് ബോര്‍ഡിനു കീഴിലുള്ളത്. വഖഫ് കൗണ്‍സിലുകളിലും സംസ്ഥാന വഖഫ് ബോര്‍ഡുകളിലും ഇനി മുതല്‍ വനിതാ പ്രാതിനിധ്യവും ഉറപ്പു വരുത്തുക, യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് വഖഫ് ബോർഡുകള്‍ക്ക് നല്‍കിയ കൂടുതല്‍ അധികാരം എടുത്തു കളയുക എന്നിവയാണു ബില്ലിലൂടെ സര്‍ക്കാർ‌ ലക്ഷ്യം വെക്കുന്നത്. അതേസമയം വഖഫ് ബില്ലിനെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പറഞ്ഞു. ഹരിയാന, ജാർഖണ്ഡ്, കശ്മീർ തിരഞ്ഞെടുപ്പുകൾ ലക്ഷ്യം വച്ചാണ് ഈ ബിൽ ഇപ്പോൾ അവതരിപ്പിക്കുന്നതെന്നും ധ്രുവീകരണമാണു കേന്ദ്ര സർക്കാർ ലക്ഷ്യമെന്നുമാണു വിഷയത്തിൽ കോൺഗ്രസിന്‍റെ നിലപാട്.

Related articles

See all
Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Save your stories

Sign in