Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വിയോജിക്കാനുള്ള സ്വാതന്ത്ര്യം ആർക്കുമുന്നിലും അടിയറ വയ്ക്കാനാവില്ല, എല്ലാപേർക്കും പൂർണ്ണപിന്തുണ : വി.ടി ബല്‍റാം

വിയോജിക്കാനുള്ള സ്വാതന്ത്ര്യം ആർക്കുമുന്നിലും അടിയറ വയ്ക്കാനാവില്ല, എല്ലാപേർക്കും പൂർണ്ണപിന്തുണ : വി.ടി ബല്‍റാം
തിരുവനന്തപുരം : ശശി തരൂര്‍ എം.പി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത യു.പി പൊലീസ് നടപടിക്കെതിരെ വി.ടി ബല്‍റാം എംഎല്‍എ. വിയോജിക്കാനുള്ള സ്വാതന്ത്ര്യം ആർക്കു മുന്നിലും അടിയറ വയ്ക്കാനാവില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കർഷകരടക്കമുള്ള സാധാരണ പൗരരുടെ അവകാശങ്ങളെക്കുറിച്ച് ശബ്ദിച്ചതിന്‍റെ പേരിൽ സംഘ പരിവാർ ഭീകരതയെ തുറന്നുകാട്ടിയതിന്‍റെ പേരിൽ യോഗി  സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തി വേട്ടയാടുന്ന ശശി തരൂരിനും മലയാളിയായ മാധ്യമപ്രവർത്തകൻ വിനോദ് കെ ജോസിനും മറ്റ് മനുഷ്യാവകാശ പ്രവർത്തകർക്കും പൂർണ്ണപിന്തുണയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശശി തരൂര്‍ എംപിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത് യു.പി പൊലീസ്. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ അരങ്ങേറിയ സംഘര്‍ഷത്തെക്കുറിച്ച്, സമൂഹമാധ്യമങ്ങളില്‍ തെറ്റിധരിപ്പിക്കുന്ന വാര്‍ത്ത പ്രചരിപ്പിച്ചെന്നാണ് പൊലീസ് ആരോപണം. മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി, കാരവന്‍ മാഗസിന്‍ എഡിറ്റര്‍ വിനോദ് കെ.ജോസ് എന്നിവരുള്‍പ്പെടെ എട്ട് പ്രതികളാണുള്ളത്. രാജ്യദ്രോഹം ഉള്‍പ്പെടെ പതിനൊന്ന് വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
കർഷകരടക്കമുള്ള സാധാരണ പൗരരുടെ അവകാശങ്ങളെക്കുറിച്ച് ശബ്ദിച്ചതിൻ്റെ പേരിൽ, സംഘ് പരിവാർ ഭീകരതയെ തുറന്നുകാട്ടുന്നതിൻ്റെ പേരിൽ, യോഗി ആദിത്യനാഥ് സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തി വേട്ടയാടുന്ന കോൺഗ്രസ് നേതാവ് ഡോ. ശശി തരൂരിനും മലയാളിയായ മാധ്യമ പ്രവർത്തകൻ വിനോദ് കെ ജോസിനും മറ്റ് മനുഷ്യാവകാശ പ്രവർത്തകർക്കും പൂർണ്ണ പിന്തുണ. വിയോജിക്കാനുള്ള സ്വാതന്ത്ര്യം ആർക്കു മുന്നിലും അടിയറ വയ്ക്കാനാവില്ല.

Related articles

See all
Popular News

ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാപിതാവിന്റെ മൊഴിയെടുത്ത് എക്സൈസ്; കുറ്റപത്രം ഉടൻ

Popular News

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാം ദിനം: തന്ത്രം മാറ്റി വനംവകുപ്പ്; ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് മുൻ...

Popular News

രാജ്യത്തിന് മാതൃകയായി വയനാട്; ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ല; പ്രഖ്യാപനം...

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലപ്പുറത്തും കോഴിക്ക...

Save your stories

Sign in