Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഹാൻസിന്‍റേയും കോപ്പികോയുടേയും കവറുകൾക്ക് ഗുരുതര നാശനഷ്ടം, ചപ്പുചവറുകൾക്ക് കുഴപ്പമില്ല': വി.ടി ബൽറാം

'ഹാൻസിന്‍റേയും കോപ്പികോയുടേയും കവറുകൾക്ക് ഗുരുതര നാശനഷ്ടം, ചപ്പുചവറുകൾക്ക് കുഴപ്പമില്ല': വി.ടി ബൽറാം
എകെജി സെന്‍റര്‍ ആക്രമണത്തിന് പിന്നിലെ പൊരുത്തക്കേടുകളെ പരിഹസിച്ച് കെപിസിസി വൈസ് പ്രസിഡന്‍റ് വി ടി ബൽറാം. ''ഹാൻസിന്‍റേയും കോപ്പികോയുടേയും കവറുകൾക്ക് ഗുരുതരമായ നാശനഷ്ടമുണ്ടായി. ബാക്കി ചപ്പുചവറുകൾക്ക് കുഴപ്പമൊന്നുമില്ല'' - ഇ.പി ജയരാജന്‍ സംഭവസ്ഥലം പരിശോധിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. എ.കെ ഗോപാലന് സ്മാരകമുണ്ടാക്കാൻ സർക്കാർ സൗജന്യമായി അനുവദിച്ച സ്ഥലത്ത് നിലനിൽക്കുന്ന പാർട്ടി ഓഫീസിന് നേരെയുണ്ടായ ബോംബാക്രമണം ഗൗരവമുള്ള ഒരു തീവ്രവാദ പ്രവർത്തനമാണ്. ഈ സംഭവം എൻഐഎ അന്വേഷിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തെഴുതണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം  എകെജി സെന്‍റര്‍ ആക്രമണത്തിന് പിന്നിലെ ദുരൂഹത പൊതുസമൂഹത്തിലും ചര്‍ച്ചയാകുകയാണ്. കോണ്‍ഗ്രസിനെ പഴിചാരാനുള്ള സിപിഎം ശ്രമങ്ങളെല്ലാം ദയനീയമായി പൊളിഞ്ഞതോടെ ന്യായീകരിക്കേണ്ട ഗതികേടിലാണിപ്പോള്‍ സിപിഎം നേതൃത്വം. അതീവ സുരക്ഷാപ്രദേശത്ത് ഇത്തരമൊരു സംഭവമുണ്ടായി മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇ.പി ജയരാജന്‍റെ  തിരക്കഥയാണ് എകെജി സെന്‍റര്‍ ആക്രമണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിയും പ്രതികരിച്ചു.   https://www.facebook.com/photo/?fbid=10159222976049139&set=a.10150384522089139

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in