Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്വയം ക്ഷണിച്ചുവരുത്തിയ കേന്ദ്ര അന്വേഷണ ഏജൻസികളെ വിരട്ടുന്ന മുഖ്യമന്ത്രിയുടെ അവസ്ഥ പരിഹാസ്യവും പരിതാപകരവുമാണെന്ന് വി.എം. സുധീരന്‍

സ്വയം ക്ഷണിച്ചുവരുത്തിയ കേന്ദ്ര അന്വേഷണ ഏജൻസികളെ വിരട്ടുന്ന മുഖ്യമന്ത്രിയുടെ അവസ്ഥ പരിഹാസ്യവും പരിതാപകരവുമാണെന്ന് വി.എം. സുധീരന്‍
VM-Sudheeran-Nov30 താൻ തന്നെ ക്ഷണിച്ചുവരുത്തിയ കേന്ദ്ര അന്വേഷണ ഏജൻസികളെ വിരട്ടുന്ന മുഖ്യമന്ത്രി പിണറായിയുടെ അവസ്ഥ പരിഹാസ്യവും പരിതാപകരവുമാണെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന അധികാരപദവി തീർത്തും ദുരുപയോഗപ്പെടുത്തി ശിവശങ്കർ നടത്തിയ ദുഷ്ചെയ്തികളിലേക്കുള്ള അന്വേഷണം തന്നിലേക്ക് എത്തുമെന്ന ഭയാശങ്കകളുടെ പ്രതിഫലനമായിട്ടേ കേന്ദ്ര ഏജൻസികൾക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പ്രതികരണത്തെ കാണാനാകൂ. മുഖ്യമന്ത്രി, പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനു നൽകിയ അതിരുവിട്ട സ്വാതന്ത്ര്യവും അന്ധമായ പിന്തുണയും ദുർവിനിയോഗം ചെയ്ത് ശിവശങ്കർ നടത്തിയ 'വിളയാട്ടത്തെ' കുറിച്ച് അജ്ഞത നടിക്കുന്ന മുഖ്യമന്ത്രി കേരളം കണ്ട ഏറ്റവും പരാജിതനായ ഭരണാധികാരിയാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിപദത്തിൽ അദ്ദേഹം തുടരുന്നത് ജനാധിപത്യ കേരളത്തിന് അപമാനകരമാണ്. അധികാരത്തിൽ കടിച്ചുതൂങ്ങാൻ ശ്രമിക്കുംതോറും പിണറായിയുടെ നില കൂടുതൽ കൂടുതൽ പരുങ്ങലിലാകുമെന്ന് തീർച്ചയാണെന്നും വി.എം. സുധീരന്‍ പറഞ്ഞു.

Related articles

See all
Popular News

ഇനി കെഎസ്ആർടിസി യാത്രയിൽ സ്കാൻ ആൻഡ് പേ; ചലോ ആപ്പിൽ പുതിയ പേയ്‌മെന്റ് സൗകര്യങ്ങൾ, 50% ക്യാഷ...

Popular News

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാംദിനത്തിലേക്ക്; ചെമ്പകത്തൊഴുകുടിക്ക് സമീപം ആനയെ കണ്ടെത്തി, നിരീക്...

Popular News

കൊലവിളി പ്രസംഗം: ടി.ഐ മധുസൂദനനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കി...

Popular News

'ആനയ്ക്ക് ഹാനികരമായ നടപടികളില്ല; ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കും': ഷിബ...

Save your stories

Sign in