Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോടിയേരിയും ആന്‍റണി രാജുവും എംഎം മണിയും അതിജീവിതയോട് മാപ്പ് പറയണം : പ്രതിപക്ഷ നേതാവ്

കോടിയേരിയും ആന്‍റണി രാജുവും എംഎം മണിയും അതിജീവിതയോട് മാപ്പ് പറയണം : പ്രതിപക്ഷ നേതാവ്
സിപിഎം നേതാക്കൾ അതിജീവിതയെ വളഞ്ഞ് വച്ചാക്രമിച്ചെന്നും നിവർത്തിയില്ലാതെയാണ് അതിജീവിത കോടതിയിൽ പോയതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.  ക്രൈം ബ്രാഞ്ച് അന്വേഷണം മുന്നോട്ട് പോകാതിരിക്കുന്ന അവസ്ഥയിലാണ് അതിജീവിതകോടതിയിൽ പേയത്. അതിജീവിത കോടതിയിലേക്ക് പോയത് യുഡിഎഫിന്‍റെ തലയിൽ കെട്ടിവെച്ചു. അപമാനിച്ചതില്‍ അതിജീവിതയോട് കോടിയേരി , ആൻറണി രാജു, എം എം മണി എന്നിവർ  മാപ്പ് പറയണം. അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ട് പോകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം പിസി ജോർജിന്‍റെ  അറസ്റ്റ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ  പശ്ചാത്തലത്തിലുള്ള നാടകമാണെന്ന് വിഡി സതീശന്‍ ആരോപിച്ചു. തൃക്കാക്കരയിൽ ആർഎസ്എസിന്‍റേയും എസ്ഡിപിഐ യുടേയും വോട്ട് ലഭിക്കാനുള്ള വിലപേശലിലായിരുന്നു ഭരണപക്ഷം. ഇതുവരെ മുഖ്യമന്ത്രി എവിടെയായിരുന്നു? വിദ്വേഷ പ്രസംഗത്തില്‍ പ്രതിപക്ഷം ശക്തമായ നിലപാട് എടുത്ത ശേഷമാണ് വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചത്.  മുൻപ് പിസി ജോർജിന് ജാമ്യം ലഭിച്ചത് സർക്കാരിന്‍റെ  പിടിപ്പുകേട് കൊണ്ടാണെന്നും സംഘപരിവാറിന് പി.സിയെ പൂക്കളിട്ട് സ്വീകരിക്കാൻ  പോലീസ് സഹായം നൽകിയെന്നും അദ്ദേഹം വിമർശിച്ചു.    

Related articles

See all
Popular News

ക്രിസ്മസ് - ന്യൂഇയർ ബംപർ പ്രകാശനം ചെയ്ത് മുഖമന്ത്രി; ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വിൽ...

Popular News

ഇടമലക്കുടിക്ക് കൈത്താങ്ങായി സര്‍ക്കാര്‍; 60 ലക്ഷം രൂപ പ്രത്യേക ധനസഹായം അനുവദിച്ച് മുഖ്യമന്...

Popular News

തിരുവനന്തപുരം മെഡിക്കൽ കോളജിന് 75-ന്റെ നിറവ്; അന്ന് ആദ്യ രോഗിയും ഉദ്ഘാടകാനും പ്രഥമ പ്രധാനമ...

Popular News

ഇനി കെഎസ്ആർടിസി യാത്രയിൽ സ്കാൻ ആൻഡ് പേ; ചലോ ആപ്പിൽ പുതിയ പേയ്‌മെന്റ് സൗകര്യങ്ങൾ, 50% ക്യാഷ...

Save your stories

Sign in