Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ റെയിൽ വിരുദ്ധ സമരത്തിനായി ജനകീയ സമിതി രൂപീകരിക്കും : വിഡി സതീസന്‍

കെ റെയിൽ വിരുദ്ധ സമരത്തിനായി ജനകീയ സമിതി രൂപീകരിക്കും : വിഡി സതീസന്‍
കൊച്ചി : കെ.റെയിൽ പദ്ധതിക്കെതിരെ യു.ഡി.എഫ് പ്രവർത്തകർ എറണാകുളം കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാർച്ച് ഉദ്ഘാടനം ചെയ്തു.കെ റെയിൽ വിരുദ്ധ സമരത്തിനായി ജനകീയ സമിതി ഉണ്ടാക്കുമെന്നും ഇരകളെ കൂട്ടി സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി മുന്നോട്ട് പോയാൽ  ബംഗാളിലെ അവസ്ഥ കേരളത്തിലും സിപിഎമ്മിന് ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോഴും മൗനത്തിലാണ്. ദേശ ദ്രോഹികളും വികസന വിരുദ്ധരും ആണ് എതിർക്കുന്നത് എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. പാർട്ടി സെക്രട്ടറി ആയിരുന്ന് കേരളത്തിലെ വികസനത്തിനു തുരങ്കം വച്ച പിണറായി വിജയനാണ് ഇത് പറയുന്നത്. കെ എസ് അർ ടി സിയിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. വരാനിരിക്കുന്ന തലമുറകളുടെ മേൽ ഈ കട ഭാരം കെട്ടിവെയ്ക്കാണോ എന്നതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എംപിമാർ എംഎൽഎമാർ കെപിസിസി ഡിസിസി ഭാരവാഹികൾ വിവിധ യുഡിഎഫ് നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in