Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'അങ്ങ് കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ്, പുഴുവിനെപ്പോലെ ഇത്രയും ചെറുതാകരുത്'; കെ.എം.ഷാജിക്കെതിരായ നടപടിയില്‍ മുഖ്യമന്ത്രിക്കെതിരെ വി.ഡി സതീശന്‍

'അങ്ങ് കേരളത്തിന്‍റെ  മുഖ്യമന്ത്രിയാണ്, പുഴുവിനെപ്പോലെ ഇത്രയും ചെറുതാകരുത്'; കെ.എം.ഷാജിക്കെതിരായ നടപടിയില്‍ മുഖ്യമന്ത്രിക്കെതിരെ വി.ഡി സതീശന്‍
  കെ.എം.ഷാജിക്കെതിരെ വിജിലൻസ് കേസെടുക്കാൻ സർക്കാർ അനുമതി നല്‍കിയതില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍ എംഎല്‍എ. പിണറായി വിജയന്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയാണെന്നും പുഴുവിനെപ്പോലെ ഇത്രയും ചെറുതാകരുതെന്നും വി.ഡി സതീശന്‍ ഫേസ്ബുക്കില്‍ പറഞ്ഞു. കെ.എം ഷാജിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. കേസിനെ യു.ഡി.എഫ് നിയമപരമായും രാഷ്ട്രീയപരമായും നേരിടും. മൂന്ന് വർഷം മുമ്പ് ആരോ കൊടുത്ത പരാതിയിൽ ഇപ്പോഴാണ് കേസെടുക്കുന്നത്. ഇതില്‍ നിന്നുതന്നെ കേരളത്തിലെ ജനങ്ങൾക്ക് വസ്തുതകൾ ബോധ്യമാകും. എതിർ ശബ്ദമുയർത്തുന്നവരെ നിശബ്ദമാക്കുന്ന മോദിയുടെ പാതയാണ് പിണറായിയും സ്വീകരിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in