Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എകെജി സെന്‍ററിൽ സർക്കാർ ജീവനക്കാരുടെ യോഗം; നിയമങ്ങളും ചട്ടങ്ങളും സിപിഎമ്മിന് ബാധകമല്ലെന്നാണോ മുഖ്യമന്ത്രിയുടെ നിലപാടെന്ന് വി.ഡി സതീശന്‍ എംഎല്‍എ

എകെജി സെന്‍ററിൽ സർക്കാർ ജീവനക്കാരുടെ യോഗം; നിയമങ്ങളും ചട്ടങ്ങളും സിപിഎമ്മിന് ബാധകമല്ലെന്നാണോ മുഖ്യമന്ത്രിയുടെ നിലപാടെന്ന് വി.ഡി സതീശന്‍ എംഎല്‍എ
  മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അടക്കമുള്ള സർക്കാർ ജീവനക്കാരുടെ യോഗം എകെജി സെന്‍ററിൽ വിളിച്ചു ചേർത്ത നടപടിയെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ വി.ഡി സതീശന്‍ എംഎല്‍എ. നിയമങ്ങളും ചട്ടങ്ങളും സിപി എമ്മിന് ബാധകമല്ലെന്നാണോ മുഖ്യമന്ത്രിയുടെ നിലപാടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. 1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിലെ 67-ാം വകുപ്പ് പ്രകാരം ഒരു സർക്കാർ ജീവനക്കാരനും ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കാൻ പാടില്ലെന്ന് സഭയില്‍ കെ.എസ് ശബരീനാഥന്‍ എംഎല്‍എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി തന്നെ മറുപടി നല്‍കിയിട്ടുള്ളതാണ്. ഇതേ മുഖ്യമന്ത്രി തന്നെയാണ് നടപടിയെ ന്യായീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിലെ 67 വകുപ്പു പ്രകാരം ഒരു സർക്കാർ ജീവനക്കാരനും ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കാൻ പാടില്ല. ഇത് മുഖ്യമന്ത്രി നിയമസഭയിൽ കെ.എസ്. ശബരീനാഥന് നൽകിയ മറുപടിയിൽ പറഞ്ഞതാണ്. കഴിഞ്ഞ ദിവസം എ.കെ. ജി. സെന്‍ററില്‍ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ യോഗം വിളിച്ച് ചേർത്തതിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തു. നിയമങ്ങളും ചട്ടങ്ങളും സി പി എമ്മിന് ബാധകമല്ലെന്നാണോ മുഖ്യമന്ത്രിയുടെ നിലപാട്?   https://www.facebook.com/VDSatheeshanParavur/posts/3279358015456474

Related articles

See all
Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയ...

Popular News

അതിജീവിതകള്‍ക്ക് സമഗ്ര പിന്തുണയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കാന്‍ 'SPEAK UP TO STAND...

Popular News

ടൈറ്റാനിയം കേസ് രാഷ്ട്രീയ പ്രേരിതം, 12 വര്‍ഷം വേട്ടയാടി; കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെ...

Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Save your stories

Sign in