Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്വര്‍ണക്കടത്ത് : ഭരണകക്ഷി ഇടപെട്ടെന്ന ആരോപണം അന്വേഷിക്കണം ; മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് വി.ഡി സതീശന്‍

സ്വര്‍ണക്കടത്ത് : ഭരണകക്ഷി ഇടപെട്ടെന്ന ആരോപണം അന്വേഷിക്കണം ; മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് വി.ഡി സതീശന്‍
തൃശൂര്‍:  സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഭരണകക്ഷി ഇടപെട്ടെന്ന കസ്റ്റംസ് കമ്മീഷണറുടെ ആരോപണം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്ഥലം മാറി പോയ കസ്റ്റംസ് കമ്മിഷണറാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിനെ സ്വാധീനിക്കാന്‍ ഇടപെട്ടിട്ടുണ്ടോ എന്നതില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും നിലപാട് വ്യക്തമാക്കണം. എല്ലാ കേന്ദ്ര ഏജന്‍സികളും തെരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് വരെ കേസ് അന്വേഷണത്തിന്റെ പുരോഗതി മാധ്യമങ്ങളെ അറിയിച്ചിരുന്നു. അത് ഒരു സുപ്രഭാതത്തില്‍ നിര്‍ത്തി. ഇത് ബി.ജെ.പി- സി.പി.എം ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ ഭാഗമായാണ്. ഇതിന്റെ തുടര്‍ച്ചയാണ് കൊടകര കുഴല്‍പ്പണ കേസിലും കണ്ടത്. ബി.ജെ.പി നേതാക്കളെ രക്ഷപ്പെടുത്താനുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുലയാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.  

Related articles

See all
Popular News

ചക്കക്കൊമ്പൻ ജലാശയത്തിലിറങ്ങി; മയക്കുവെടി ദൗത്യം വൈകുന്നു, പടക്കം പൊട്ടിച്ച് കരയിലേക്ക് കയ...

Popular News

"കേരളത്തിന് സാംസ്‌കാരിക അടിത്തറ നൽകിയത് ഗ്രന്ഥശാലാ പ്രസ്ഥാനം; പുതുതലമുറയെ ആകർഷിക്കാൻ ഗ്രന്...

Popular News

കണ്ണൂർ സി.പി.എമ്മിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നു; നേതൃത്വത്തിനെതിരെ അണികളിൽ അമർഷം

Popular News

പി.എം. ശ്രീയിൽ അടിതെറ്റിയെന്ന് സിപിഎം സെക്രട്ടേറിയറ്റിൽ വിമർശനം; ചർച്ചയ്ക്ക് തടയിട്ട് പിണറ...

Save your stories

Sign in