Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗവർണർ പിണറായിയുടെ വിനീതവിധേയന്‍; സർക്കാരിന്‍റെ തെറ്റായ നയങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു: രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്

ഗവർണർ പിണറായിയുടെ വിനീതവിധേയന്‍; സർക്കാരിന്‍റെ തെറ്റായ നയങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു: രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്
  തിരുവനന്തപുരം: ഗവർണർ വിമർശനത്തിന് അതീതനല്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സർക്കാരിന്‍റെ തെറ്റായ പ്രവൃത്തികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് ഗവർണർ ചെയ്യുന്നത്. ഗവർണർ പിണറായിയുടെ വിനീതവിധേയനായി പ്രവര്‍ത്തിക്കുകയാണെന്നും രാജാവിനെക്കാളും വലിയ രാജഭക്തിയാണ് ഗവർണർക്കെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. ചാൻസിലർ പദവിയിൽ ഇരുന്ന് നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ഗവർണർ ചെയ്യുന്നില്ല. അതിനെയാണ് എതിർക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സർക്കാർ ചെയ്ത നിയമലംഘനങ്ങൾക്ക് കുട പിടിക്കുകയാണ് ഗവർണർ ചെയ്യുന്നത്. ഭരണഘടനാസ്ഥാനത്ത് ഇരിക്കുന്നവർ ആ സ്ഥാനത്തെയും നിയമവ്യവസ്ഥയെയും ബഹുമാനിക്കണം.  ഗവർണർ വിമർശനത്തിന് അതീതനല്ല എന്നത് ഭരണഘടനയുടെ ആർട്ടിക്കിള്‍ 51 എയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഗവർണർ ബിജെപിയുടെ നാവായി മാറുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.   https://www.facebook.com/JaihindNewsChannel/videos/2709241822715582

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in