Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

യുപിയില്‍ അച്ഛന്‍ മകളുടെ തലയറുത്ത് മാറ്റി ; കണ്ണില്ലാത്ത ക്രൂരത

യുപിയില്‍ അച്ഛന്‍ മകളുടെ തലയറുത്ത് മാറ്റി ; കണ്ണില്ലാത്ത ക്രൂരത
  ലക്‌നൗ :  ഉത്തർപ്രദേശിൽ അച്ഛൻ മകളുടെ കഴുത്ത് വെട്ടിമാറ്റി. പെണ്‍കുട്ടി യുവാവുമായി പ്രണയത്തിലായതിനെ തുടർന്നാണ്  ക്രൂരകൃത്യം. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളിൽ യു പിയിലെ ക്രമസമാധാനനിലയെ കുറിച്ച് യോഗി ആദിത്യനാഥ് നേരിട്ടെത്തി വാഴ്ത്തുമ്പോഴാണ് അക്രമവാർത്തകൾ പുറത്തുവരുന്നത്. യു പിയിലെ ഹർടോയ്‌ ജില്ലയിലായിരുന്നു സംഭവം. 17 കാരിയായ മകളുടെ തലയാണ് പിതാവ് വെട്ടിമാറ്റിയത്. ശേഷം തലയുമായി ഇയാൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പിതാവിന് ഇഷ്ടമില്ലാത്ത യുവാവുമായി പെണ്‍കുട്ടി പ്രണയത്തിൽ ആയതാണ് കൊലപാതകത്തിനു കാരണം. വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് പ്രതി കുറ്റകൃത്യം നടത്തിയത്.  പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് തുടർ നടപടികൾ തുടങ്ങി. കേരളത്തിൽ ഉൾപ്പെടെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യോഗി ആദിത്യനാഥ് എത്തിയപ്പോൾ  വ്യക്തമാക്കിയത് യു പി ക്രമസമാധാനത്തിൽ മുന്നിൽ എന്നാണ്. എന്നാൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ എന്നും വാർത്തകളിൽ നിറയുകയാണ്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ഏറ്റവും അതിക്രമം നടക്കുന്ന സംസ്ഥാനമാണ് യു പി. രാജ്യത്ത് ആകെ നടക്കുന്ന സമാന അതിക്രമങ്ങളിൽ 14 ശതമാനവും യു പിയിലാണ്.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഡൽഹിയിൽ ബിഎസ്-6 വാഹനങ്ങൾ മാത്രം മതി: കർശന നിലപാടുമായി സുപ്രീംകോടതി

Popular News

വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്ര മുന്നറിയിപ്പ്: രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്; വെബ് അക്കൗണ...

Popular News

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്: പ്രതി ഇര്‍ഫാന്‍ സിറാജ് പാഡയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീ...

Save your stories

Sign in