Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അശ്ലീല പരാമർശം: വിജയ്. പി. നായർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും

അശ്ലീല പരാമർശം: വിജയ്. പി. നായർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും
യൂട്യൂബിൽ അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയും സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തുകയും ചെയ്ത യൂട്യൂബർ വിജയ് പി. നായർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും. ഐ ടി നിയമത്തിലെ 67, 67എ എന്നീ വകുപ്പുകൾ ചുമത്താൻ ഹൈടെക് സെൽ അഡീഷണൽ എസ്.പി നിർദ്ദേശം നൽകി. കുറഞ്ഞത് അഞ്ചു വർഷം കഠിനതടവ് കിട്ടാവുന്ന കുറ്റകൃത്യമാണിത്. വിജയ്ക്കെതിരെ മ്യൂസിയം പൊലീസിൽ ഭാഗ്യലക്ഷ്മി നൽകിയ പരാതിയിലാണ് കുറ്റം ചുമത്തുക. നേരത്തെ വിജയ് പി നായരെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു. എന്നാൽ വിഷയത്തിൽ ഇന്നലെ മുഖ്യമന്ത്രിയടക്കം നിലപാട് കടുപ്പിച്ചിരുന്നു. ഇതോടെയാണ് വിഷയത്തിൽ പൊലീസ് നിയമോപദേശം തേടി ജാമ്യമില്ലാ വകുപ്പ് ചുമത്താൻ തീരുമാനിച്ചത്. ഇതിനിടെ വിജയ് പി നായരുടെ പി.എച്ച്.ഡി വ്യാജമാണെന്നും, ചെന്നൈ കേന്ദ്രീകരിച്ചുള്ള കടലാസ് സർവ്വകലാശാലയിൽ നിന്നുള്ളതാണെന്ന് കാട്ടി ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സംഘടനയായ ഇന്ത്യ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനടപടി തുടങ്ങിയിട്ടുണ്ട്

Related articles

See all
Popular News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സംസ്ഥാന വ്യാപകമായി ഇന്ന് ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്; സംസ്ഥാനതല ഉദ്ഘാടനം മ...

Popular News

'കണക്ക് പറയേണ്ടത് പാര്‍ട്ടി പറഞ്ഞ് തന്നെ തീര്‍ക്കും'; ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കോ...

Popular News

'ചക്കക്കൊമ്പന്‍' ദൗത്യം ഇന്നും തുടരും; ചിന്നക്കനാല്‍ മേഖലയില്‍ നിരോധനാജ്ഞ

Save your stories

Sign in