Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഉമാ തോമസ് ശിവഗിരിയില്‍; ഉമ പി.ടി യെപ്പോലെ ധര്‍മ്മത്തിന്‍റെ പാതയില്‍ സഞ്ചരിക്കുന്ന വ്യക്തി : സ്വാമി സച്ചിദാനന്ദ

ഉമാ തോമസ് ശിവഗിരിയില്‍; ഉമ  പി.ടി യെപ്പോലെ ധര്‍മ്മത്തിന്‍റെ പാതയില്‍ സഞ്ചരിക്കുന്ന വ്യക്തി : സ്വാമി സച്ചിദാനന്ദ
തൃക്കാക്കര തെരഞ്ഞെടുപ്പിന് ഇനി 14 നാള്‍ മാത്രം ബാക്കിനില്‍ക്കെ യുഡിഎഫിന്‍റെ രണ്ടാം ഘട്ട മണ്ഡല പര്യടനം കെ സുധാകരന്‍ എംപി ഇന്ന് ഉദ്ഘാടനം ചെയ്യും. പിന്തുണ തേടി യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് വർക്കല ശിവഗിരി മഠത്തിലെത്തി. ശ്രീനാരയണ ധര്‍മ്മ സംഘം പ്രസിഡന്‍റ്  സ്വാമി സച്ചിദാനന്ദയെ കണ്ട് അനുഗ്രഹവും  വാങ്ങി. പിടിയെ സ്‌നേഹിച്ച മണ്ഡലം തന്നെ കൈവിടില്ലെന്ന് ഉമ തോമസ് ശിവഗിരി സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. തൃക്കാക്കരയിലെ ജനങ്ങള്‍ കൈവിടില്ലെന്നും ഒപ്പമുണ്ടാകും. ശിവഗിരി മഠവുമായി പി.ടിക്ക് അടുത്ത ബന്ധമാണുള്ളതെന്നും  സന്യാസിമാരുടെ അനുഗ്രഹം വാങ്ങാൻ കഴിഞ്ഞത് പ്രത്യേക ഊർജ്ജം നൽകുന്നുവെന്നും ഉമാ തോമസ് പറഞ്ഞു. അതേസമയം തൃപ്പൂണിത്തുറയിലും തൃക്കാക്കരയിലും മഠത്തിന് പ്രത്യേക ശ്രദ്ധയുണ്ടെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.  സത്യവും നീതിയുമുള്ളവര്‍ ജയിച്ചു വരണം. ഉമയും പിടി തോമസിനെപ്പോലെ ധര്‍മ്മത്തിന്‍റെ പാതയില്‍ സഞ്ചരിക്കുന്ന ആളാണന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.  

Related articles

See all
Popular News

കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം: മേമുറി വില്ലേജിൽ മന്ത്രി അനൂപ് ജേക്കബിന്റെ സന്ദർശ...

Popular News

മാമി തിരോധാനക്കേസ്: നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചവരെ വീണ്ടും ചോദ്യം ചെയ്യും, അന്വേഷണം ഊർ...

Popular News

മദ്യലഹരിയില്‍ റെയില്‍വേ ഗേറ്റ് അടച്ചും തുറന്നും കളി; ചോദ്യം ചെയ്ത നാട്ടുകാരെ വാക്കത്തി കാട...

Popular News

സംസ്ഥാനത്തെ ജയിലുകളിൽ പാർട്ടി മുഖപത്രങ്ങൾക്കും പ്രസിദ്ധീകരണങ്ങൾക്കും വിലക്ക്; ഉത്തരവിറക്കി...

Save your stories

Sign in