Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തൃക്കാക്കരയിൽ ഉമാ തോമസിന് വിജയം സുനിശ്ചിതമെന്ന് കെ സുധാകരന്‍ എംപി : ആവേശത്തോടെ മഹിളാ കോൺഗ്രസ്

തൃക്കാക്കരയിൽ ഉമാ തോമസിന്  വിജയം സുനിശ്ചിതമെന്ന് കെ സുധാകരന്‍ എംപി : ആവേശത്തോടെ മഹിളാ കോൺഗ്രസ്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മഹിളാ കോൺഗ്രസ് കൺവെൻഷൻ വെണ്ണലയിൽ നടന്നു. കൺവെൻഷൻ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകാരൻ എം പി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിനെ വലിയ ആവേശത്തോടെയും കരഘോഷങ്ങളോടെയുമാണ് തൃക്കാക്കരയിലെ മഹിളാ കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചത്. വിവിധ വാർഡുകളിൽ നിന്നുമായി നൂറുകണക്കിന് പ്രവർത്തകർ കൺവെൻഷനിൽ പങ്കെടുത്തു. തൃക്കാക്കരയിൽ ഉമയ്ക്ക് വിജയം സുനിശ്ചിതമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി പറഞ്ഞു. വികസനത്തിന് വക്താക്കൾ എന്ന് പറഞ്ഞുകൊണ്ട് കെ റെയിലുമായി ജനമനസ്സുകളെ തകർക്കാൻ ഏകാധിപത്യ പ്രവണതയോടു കൂടി പ്രവർത്തിക്കുന്ന സർക്കാരാണ് പിണറായി വിജയൻറെ സർക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നൽകാൻ കഴിയുന്ന തിരിച്ചടിയാണ് തെരഞ്ഞെടുപ്പെന്ന് ബെന്നി ബഹനാൻ എം പി പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞ് ഭരണത്തിൽ കയറിയ പിണറായി സർക്കാർ സ്ത്രീത്വത്തെ അപമാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൺവെൻഷനിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ, കെപിസിസി വൈസ് പ്രസിഡൻറ് വി പി സജീന്ദ്രൻ, അൻവർ സാദത്ത് എം.എൽ.എ മഹിളാ കോൺഗ്രസ് ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടത്തു.

Related articles

See all
Popular News

കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം: മേമുറി വില്ലേജിൽ മന്ത്രി അനൂപ് ജേക്കബിന്റെ സന്ദർശ...

Popular News

മാമി തിരോധാനക്കേസ്: നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചവരെ വീണ്ടും ചോദ്യം ചെയ്യും, അന്വേഷണം ഊർ...

Popular News

മദ്യലഹരിയില്‍ റെയില്‍വേ ഗേറ്റ് അടച്ചും തുറന്നും കളി; ചോദ്യം ചെയ്ത നാട്ടുകാരെ വാക്കത്തി കാട...

Popular News

സംസ്ഥാനത്തെ ജയിലുകളിൽ പാർട്ടി മുഖപത്രങ്ങൾക്കും പ്രസിദ്ധീകരണങ്ങൾക്കും വിലക്ക്; ഉത്തരവിറക്കി...

Save your stories

Sign in