Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

എത്രയും വേഗം പ്രശ്നം പരിഹരിക്കണം; അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ

എത്രയും വേഗം പ്രശ്നം പരിഹരിക്കണം; അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ
  യുക്രെയ്നില്‍ റഷ്യയുടെ സൈനിക നടപടി അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ. നയതന്ത്രതലത്തില്‍ സമാധാനപരമായി എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. സൈനികനടപടി തുടങ്ങിയതോടെ ഇന്ത്യയുടെ രക്ഷാദൗത്യവും മുടങ്ങി. യുക്രെയ്ന്‍ വിമാനത്താവളങ്ങള്‍ അടച്ചതാണ് തിരിച്ചടിയായത്. ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കരുതെന്നാണ് യുക്രെയ്ന് പുടിന്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ആയുധംവെച്ച് കീഴടങ്ങാനാണ് യുക്രെയ്ന്‍ സൈനികര്‍ക്ക് പുടിന്‍റെ താക്കീത്. എന്നാല്‍ ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുമെന്നായിരുന്നു യുക്രെയ്ന്‍റെ പ്രതികരണം. ടാങ്കുകളും വലിയ ആയുധങ്ങളും വഹിക്കുന്നതിന് ഉപയോഗിക്കുന്ന സൈനികവാഹനങ്ങള്‍ ഉള്‍പ്പെടെ യുക്രെയ്ന് 40 കിലോമീറ്റര്‍ ചുറ്റളവില്‍ അണിനിരന്നിട്ടുണ്ട്. രണ്ടര ലക്ഷത്തോളം റഷ്യന്‍ സൈനികരാണ് യുക്രെയ്നെ വളഞ്ഞിട്ടുള്ളതെന്നാണ് റിപ്പോർട്ടുകള്‍.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Save your stories

Sign in