Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'വൈറസുകളേക്കാള്‍ വിഷമുള്ള മനുഷ്യ വൈറസുകള്‍'; ഡിവൈഎഫ്‌ഐ നേതാക്കളെ കുറ്റപ്പെടുത്തി യു പ്രതിഭ എംഎല്‍എ

'വൈറസുകളേക്കാള്‍ വിഷമുള്ള മനുഷ്യ വൈറസുകള്‍'; ഡിവൈഎഫ്‌ഐ നേതാക്കളെ കുറ്റപ്പെടുത്തി യു പ്രതിഭ എംഎല്‍എ
ആലപ്പുഴ: മണ്ഡലത്തിലെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമാകാതിരുന്ന തന്നെ വിമര്‍ശിച്ച ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ യു പ്രതിഭ എംഎല്‍എ. വൈറസുകളേക്കാള്‍ വിഷമുള്ള ചില മനുഷ്യ വൈറസുകള്‍ സമൂഹത്തിലേക്കിറങ്ങിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന വര്‍ക്ക് ഫ്രം ഹോം രീതിയാണ് നടപ്പാക്കുന്നത്. മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച പറ്റിയിട്ടില്ല. കമ്മ്യൂണിറ്റി കിച്ചണ്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഏകോപിപ്പിക്കുന്നുണ്ട്. വൈറസുകളേക്കാള്‍ വിഷമുള്ള ചിലമനുഷ്യ വൈറസുകള്‍ സമൂഹത്തിലേക്കിറങ്ങിയിട്ടുണ്ട് അതിനെയെല്ലാം പുച്ഛത്തോടെ തള്ളുകയാണെന്നും എംഎല്‍എ പറഞ്ഞു. എം.എല്‍.എക്കെതിരെ പ്രവർത്തകർ ഫേസ്ബുക്കിലൂടെ വിമർശനമുന്നയിച്ചിരുന്നു. മണ്ഡലത്തിലെ എം.എല്‍.എ ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കാത്തതിനെയും പ്രവര്‍ത്തകര്‍ വിമര്‍ശിച്ചു. ഫോണിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും സഹായമെത്തിക്കുകയല്ല വേണ്ടതെന്നും ജനങ്ങളുടെ ആവശ്യങ്ങളറിഞ്ഞ് നേരിട്ട് പരിഹരിക്കുന്നതാണ് ജനപ്രതിനിധിയുടെ വിജയമെന്നും ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് സാജിദ് ഷാജഹാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വീട്ടിലിരുന്ന് പ്രവര്‍ത്തിക്കുകയാണെന്ന എം.എല്‍.എയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഡി.വൈ.എഫ്‌.ഐ നേതാവിന്‍റെ മറുപടി. എം.എല്‍.എ ഓഫീസ് തുറന്നുപ്രവര്‍ത്തിക്കാത്തത് പാര്‍ട്ടി അംഗങ്ങള്‍ എന്ന നിലയില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അവശ്യസാധനങ്ങള്‍ക്കും മരുന്നുകള്‍ക്കുമായി ബന്ധപ്പെട്ടിട്ടും ഒരാഴ്ചയായി ഓഫീസ് തുറക്കുന്നില്ലെന്നും  പ്രവര്‍ത്തകര്‍ വിമർശിച്ചിരുന്നു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in