തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ വൻ അതിക്രമം; യുഡിഎഫ് വനിതാ പ്രതിനിധികളെ മർദ്ദിച്ച ബിജെപി കൗൺസിലർമാർക്കെതിരെ കേസ്
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിനിടെ യുഡിഎഫ് പ്രതിനിധികളെ ക്രൂരമായി കയ്യേറ്റം ചെയ്ത സംഭവത്തിൽ ബിജെപി കൗൺസിലർമാർക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. യുഡിഎഫിലെ വനിതാ കൗൺസിലർമാരായ ഷെർലി, അനിത അലക്സ് എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. കൗൺസിൽ യോഗത്തിനിടെ വലിയ തോതിലുള്ള അക്രമസംഭവങ്ങളാണ് അരങ്ങേറിയത്.
വനിതാ കൗൺസിലർമാരെ മർദ്ദിച്ച സംഭവത്തിൽ ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തിന് പുറമെ ബിജെപി കൗൺസിലർമാരായ ഗിരി, പാപ്പനംകോട് സജി, വയൽക്കര രതീഷ് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. യുഡിഎഫിന്റെ വനിതാ കൗൺസിലർമാരെ വഴിതടഞ്ഞു വെച്ച് ക്രൂരമായി മർദ്ദിക്കുകയും, കോർപ്പറേഷനിലെ ഔദ്യോഗിക രജിസ്റ്റർ വലിച്ചുകീറുകയും ഉൾപ്പെടെയുള്ള വലിയ അതിക്രമങ്ങളാണ് ബിജെപി കൗൺസിലർമാരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
കോർപ്പറേഷൻ കൗൺസിലിൽ വനിതാ ജനപ്രതിനിധികൾക്കെതിരെ നടന്ന ഈ നടുക്കുന്ന അതിക്രമത്തിൽ ശക്തമായ രാഷ്ട്രീയ പ്രതിഷേധമാണ് ഉയരുന്നത്. ബിജെപി കൗൺസിലർമാരുടെ ഗുണ്ടായിസത്തിലും മർദ്ദനത്തിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് തിരുവനന്തപുരം കോർപ്പറേഷനിലേക്ക് വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.