Logo
Tue, Jun 30, 2026 • 01:31 PM
LIVE TV
Watch

No business videos available

No Middle East videos available

സമാശ്വാസ തുകയില്‍ കുറവുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍; ഫിഷറീസ് മന്ത്രിക്കെതിരെ പിണറായി വിജയന്റെ പരാമര്‍ശത്തില്‍ സഭയില്‍ ഭരണപക്ഷ-പ്രതിപക്ഷ പോര്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 30, 2026
1 min read
SHARE:
SAVE: Login to save

സമാശ്വാസ തുകയില്‍ കുറവുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍; ഫിഷറീസ് മന്ത്രിക്കെതിരെ പിണറായി വിജയന്റെ പരാമര്‍ശത്തില്‍ സഭയില്‍ ഭരണപക്ഷ-പ്രതിപക്ഷ പോര്

ട്രോളിങ് നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾ നേരിടുന്ന കടുത്ത പ്രതിസന്ധികൾ ഉയർത്തിക്കാട്ടി  സജി ചെറിയാൻ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ, മത്സ്യത്തൊഴിലാളികൾക്ക് നൽകിവരുന്ന സമാശ്വാസ ആനുകൂല്യങ്ങളിൽ ഒരു തരത്തിലുള്ള കുറവും വരുത്തില്ലെന്നും അവ കൃത്യമായി തന്നെ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയ്ക്ക് ഉറപ്പുനൽകി. ധനകാര്യ വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി, കേന്ദ്ര സർക്കാരിന്റെ വിഹിതം ലഭിക്കാൻ വൈകുകയാണെങ്കിൽ ആ തുക കൂടി താൽക്കാലികമായി സംസ്ഥാന സർക്കാർ തന്നെ മുൻകൂറായി നൽകുമെന്നും അടിയന്തര പ്രമേയത്തിന് മറുപടിയായി വ്യക്തമാക്കി.

 മത്സ്യത്തൊഴിലാളികളെ എപ്പോഴും ചേർത്തുപിടിക്കുന്ന സമീപനമാണ് നിലവിലെ സർക്കാർ സ്വീകരിക്കുന്നതെന്ന് ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ സഭയെ അറിയിച്ചു. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തെ ശക്തമായി എതിർത്ത മന്ത്രി, നിരോധന കാലത്ത് മത്സ്യത്തൊഴിലാളികൾക്കായി എല്ലാവിധ സഹായങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി. സൗജന്യ റേഷനും സമാശ്വാസ ധനസഹായവും കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, മുൻ സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് നൽകിയിരുന്ന ചില പ്രധാന ആനുകൂല്യങ്ങൾ ഈ സർക്കാർ ഇല്ലാതാക്കിയ കാര്യം മന്ത്രി ഷിബു ബേബി ജോൺ സഭയുടെ ശ്രദ്ധയിൽപ്പെടുത്തി.

മുഖ്യമന്ത്രിയുടെയും ഫിഷറീസ് മന്ത്രിയുടെയും വിശദീകരണങ്ങളുടെ അടിസ്ഥാനത്തിൽ സ്പീക്കർ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതിനെ തുടർന്ന് വോക്കൗട്ട് പ്രസംഗം നടത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറിനെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തിൽ നടത്തിയ പരാമർശം സഭയിൽ വലിയ ഭരണപക്ഷ പ്രതിഷേധത്തിന് കാരണമായി. പ്രതിപക്ഷ നേതാവ് ഈ വിവാദ പരാമർശം പിൻവലിക്കണമെന്നും അല്ലെങ്കിൽ ഇത് സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യാൻ സ്പീക്കർ തയ്യാറാകണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ആവശ്യപ്പെട്ടു. തുടർന്ന്, അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10