Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

യാത്രാപാസില്‍ വലഞ്ഞ് മറുനാടന്‍ മലയാളികള്‍; സർക്കാർ സമീപനത്തിനെതിരെ വ്യാപക പ്രതിഷേധം, കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ സമരം നടത്തി | VIDEO

യാത്രാപാസില്‍ വലഞ്ഞ് മറുനാടന്‍ മലയാളികള്‍; സർക്കാർ സമീപനത്തിനെതിരെ വ്യാപക പ്രതിഷേധം, കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ സമരം നടത്തി | VIDEO
ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നവരെ യാത്രാ പാസിന്റെ പേരിൽ വലയ്ക്കുന്ന സർക്കാർ സമീപനത്തിനെതിരെ വ്യാപക പ്രതിഷേധം.  എം പിമാരായ ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, അനിൽ അക്കര എംഎൽഎ എന്നിവർ തൃശൂര്‍ കളക്ടറേറ്റിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. പ്രശ്നപരിഹാരത്തിനായി ഇടപെടാം എന്ന കളക്ടറുടെ ഉറപ്പിൻ മേൽ പിന്നീട് സമരം അവസാനിപ്പിച്ചു. യാത്രാ പാസ് വിഷയത്തിൽ സംസ്ഥാന- ജില്ലാ ഭരണകൂടങ്ങളുടെ പിടിപ്പുകേടിനും അനാസ്ഥക്കും എതിരെയായിരുന്നു പ്രതിഷേധം. ഇതര സംസ്ഥാനങ്ങളിൽ നിന്നും ജന്മനാട്ടിലേക്ക് തിരിച്ചു വരുന്നവർക്ക് പ്രവേശനാനുമതി നൽകുന്നതിലെ കാലതാമസം ഒഴിവാക്കുക, വാളയാർ ചെക്പോസ്റ്റിൽ കുടുങ്ങിക്കിടക്കുന്ന മുഴുവനാളുകൾക്കും കേരളത്തിലേക്ക് പ്രവേശന പാസ് നൽകുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. യാത്രാ പാസ് നൽകുന്നതിലെ കാലതാമസം ഒഴിവാക്കാം എന്ന ജില്ലാ കളക്ടറുടെ ഉറപ്പിൽ പിന്നീട് സമരം അവസാനിപ്പിച്ചു. പാസ് വിതരണം ഏകോപിപ്പിക്കാൻ തൃശൂർ കളക്ടറേറ്റിൽ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താം എന്നും കളക്ടർ ജനപ്രതിനിധികൾക്ക് ഉറപ്പ് നൽകി.   https://www.facebook.com/JaihindNewsChannel/videos/250311299421581

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in