Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഈ ഓലപ്പാമ്പ് കണ്ട് ആരും കുനിയില്ല, ഷൂ നക്കില്ല ; തരൂരിനൊപ്പം ; കേന്ദ്രത്തിനെതിരെ ടി.എന്‍ പ്രതാപന്‍ എം.പി

ഈ ഓലപ്പാമ്പ് കണ്ട് ആരും കുനിയില്ല, ഷൂ നക്കില്ല ; തരൂരിനൊപ്പം ; കേന്ദ്രത്തിനെതിരെ ടി.എന്‍ പ്രതാപന്‍ എം.പി
  തിരുവനന്തപുരം : ശശി തരൂര്‍ എംപിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത യുപി പൊലീസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ടി.എന്‍ പ്രതാപന്‍ എം.പി രാജ്യത്തെ ഭരണകൂടം എത്രമേല്‍ ഏകാധിപത്യപരമായിട്ടാണ് വാഴുന്നതെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സംഭവമെന്നും സ്വതന്ത്ര ചിന്തകരെയും, പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും ഒരു സംഘപരിവാർ ഭരണകൂടത്തിന് ദഹിക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ശശി തരൂര്‍ എംപിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത് യു.പി പൊലീസ്. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ അരങ്ങേറിയ സംഘര്‍ഷത്തെക്കുറിച്ച്, സമൂഹമാധ്യമങ്ങളില്‍ തെറ്റിധരിപ്പിക്കുന്ന വാര്‍ത്ത പ്രചരിപ്പിച്ചെന്നാണ് പൊലീസ് ആരോപണം. മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി, കാരവന്‍ മാഗസിന്‍ എഡിറ്റര്‍ വിനോദ് കെ.ജോസ് എന്നിവരുള്‍പ്പെടെ എട്ട് പ്രതികളാണുള്ളത്. രാജ്യദ്രോഹം ഉള്‍പ്പെടെ പതിനൊന്ന് വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
ഇന്ത്യയുടെ അഭിമാനമായ പാർലമെന്റേറിയൻ ഡോ. ശശി തരൂർ, മുതിർന്ന മാധ്യമ പ്രവർത്തകരായ രാജ്‌ദീപ് സർദേശായി, വിനോദ് കെ ജോസ്, മൃണാൾ പാണ്ഡേ തുടങ്ങിയവർക്കെതിരെ രാജദ്രോഹത്തിന് കേസെടുത്തിരിക്കുകയാണ് നോയിഡ പോലീസ്. കർഷക സമരവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളാണത്രെ കേസിനാധാരം. ഈ രാജ്യത്തെ ഭരണകൂടം എത്രമേൽ ഏകാധിപത്യപരമായിട്ടാണ് വാഴുന്നത് എന്നതിന്റെ ഈ രാത്രിയിൽ ഒടുവിൽ നമുക്ക് ലഭിക്കുന്ന ഒരുദാഹരണമാണ് ഈ വാർത്ത. സ്വതന്ത്ര ചിന്തകരെയും, പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും അല്ലെങ്കിലും ഒരു സംഘപരിവാർ ഭരണകൂടത്തിന് ദഹിക്കില്ലല്ലോ. ഒന്നേ പറയാനുള്ളൂ: ഈ ഓലപ്പാമ്പ് കൊണ്ട് ഇവിടെ ആരും കുനിയില്ല, ഷൂ നക്കില്ല. എണീച്ചു പോകണം മിസ്റ്റർ
  https://www.facebook.com/tnprathapanonline/photos/a.552709648253009/1573473549509942

Related articles

See all
Popular News

ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാപിതാവിന്റെ മൊഴിയെടുത്ത് എക്സൈസ്; കുറ്റപത്രം ഉടൻ

Popular News

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാം ദിനം: തന്ത്രം മാറ്റി വനംവകുപ്പ്; ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് മുൻ...

Popular News

രാജ്യത്തിന് മാതൃകയായി വയനാട്; ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ല; പ്രഖ്യാപനം...

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലപ്പുറത്തും കോഴിക്ക...

Save your stories

Sign in