Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വാളയാർ കേസ് : രണ്ട് പ്രതികളെ റിമാന്‍റ് ചെയ്തു; ജാമ്യാപേക്ഷ 22ന് പരിഗണിക്കും

വാളയാർ കേസ് : രണ്ട് പ്രതികളെ  റിമാന്‍റ് ചെയ്തു; ജാമ്യാപേക്ഷ 22ന് പരിഗണിക്കും
വാളയാർ കേസില്‍ രണ്ട് പ്രതികളെ റിമാന്‍റ് ചെയ്തു. പ്രതികളായ വി.മധു, ഷിബു എന്നിവരെയാണ് റിമാന്‍റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ജനുവരി 22ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. മറ്റൊരു പ്രതിയായ എം.മധുവിന് ഹൈക്കോടതി നല്കിയ ജാമ്യം തുടരും പാലക്കാട് പോക്സോ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണ് പ്രതികൾ ഇന്ന് വീണ്ടും വിചാരണ കോടതിയിൽ ഹാജരായത്. പ്രതികൾക്ക് ജാമ്യം നൽകരുതെന്നും പുറത്തിറങ്ങിയാൽ വീണ്ടും തെളിവുകൾ നശിപ്പിക്കും എന്നും പ്രോസിക്യൂഷൻ വാദിച്ചു ഒപ്പം തന്നെ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വി മധു ഷിബു എന്നിവരെ കോടതി റിമാൻഡ് ചെയ്തു. തുടർ അന്വേഷണത്തിനായി പോലീസ് സമർപ്പിച്ച അപേക്ഷ പ്രതികളുടെ ജാമ്യാപേക്ഷയോടൊപ്പം ജനുവരി 22 ന് പരിഗണിക്കും. കോടതി നടപടി പ്രതീക്ഷിച്ചതാണെന്നും കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരായ സമരം തുടരുമെന്നും സമരസമിതി പറഞ്ഞു. റിമാൻഡ് ചെയ്ത പ്രതികളെ ജയിലിലേക്ക് മാറ്റി.

Related articles

See all
Popular News

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാം ദിനം: തന്ത്രം മാറ്റി വനംവകുപ്പ്; ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് മുൻ...

Popular News

രാജ്യത്തിന് മാതൃകയായി വയനാട്; ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ല; പ്രഖ്യാപനം...

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലപ്പുറത്തും കോഴിക്ക...

Popular News

ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗം: മുഹമ്മദ് ഷമ്മാസിന്റെ പരാതിയില്‍ തുടര്‍നടപടിക്ക് നിര്‍ദ്ദേ...

Save your stories

Sign in