Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പി.എസ്.സി യുടെ വിശ്വാസ്യത കേരള സർക്കാർ തകർത്തു : എ.കെ.ആന്‍റണി

പി.എസ്.സി യുടെ വിശ്വാസ്യത കേരള സർക്കാർ തകർത്തു : എ.കെ.ആന്‍റണി
കേരളത്തിലെ അഭ്യസ്തവിദ്യരായ ലക്ഷകണക്കിന് യുവതി യുവാക്കളുടെ ആശ്രയമായ പി.എസ്.സി യുടെ വിശ്വാസ്യത കേരള സർക്കാർ തകർത്തുവെന്ന് എ.കെ.ആന്‍റണി. കെ.പി.സി സി ഒ ബി സി ഡിപ്പാർട്ട്മെന്‍റ് ചെയർമാൻ അഡ്വ സുമേഷ് അച്യുതന്‍റെ 48 മണിക്കൂർ ഉപവാസത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം പിഎസ് സി നിയമനങ്ങൾ കുറയുകയും പകരം സ്വാർത്ഥ താത്പര്യം മുൻനിർത്തിയും മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയും സ്വന്തക്കാരര തിരുകി കയറ്റുകയാണ് .അവർക്കാകട്ടെ ശമ്പളം വാരികോരി നല്‍കുകയാണ്. പിൻവാതിൽ നിയമനങ്ങളിൽകൂടി സംവരണമില്ലാതാക്കി കേരളത്തിന്‍റെ സാമൂഹ്യ അന്തരീക്ഷം മലിനീകരിക്കുകയാണ് ഈ സർക്കാരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എഐസിസി ഒബിസി ഡിപ്പാർട്ട്മെന്‍റ് ചെയർമാനും, ആഭ്യന്തരമന്ത്രിയും താമ്രധ്വാജ് സാഹു, കെപിപിസി ഉപാധ്യക്ഷൻ ശരത്ചന്ദ്ര പ്രസാദ്, പി.സി വിഷ്ണുനാഥ്, റോസക്കുട്ടി, എംപിമാരായ ആന്‍റോ ആന്‍റണി, വി കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ടി.എൻ പ്രതാപൻ, എംഎൽഎമാരായ വി.ടി ബൽറാം, ഷാഫി പറമ്പിൽ, ടി.ജെ വിനോദ്, വി.പി സജീന്ദ്രൻ, ഐ.സി ബാലകൃഷ്ണൻ, സി.പി ജോൺ, ആര്യാടൻ ഷൗക്കത്ത്, ഡിസിസി പ്രസിഡന്‍റുമാരായ നെയ്യാറ്റിൻകര സനൽ, ഹക്കീം കുന്നേൽ, അഡ്വ. വി.വി പ്രകാശ് തുടങ്ങി നിരവധി പേർ ഐക്യദാർഢ്യം അർപ്പിച്ചു. രാവിലെ 10 മണിക്ക് നടക്കുന്ന ഉപവാസസമാപന സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. സുമേഷ് അച്ചുതൻ ഇന്നലെ രാവിലെ 10ന് ആരംഭിച്ച ഏകാങ്ക സമരം നാളെ രാവിലെ 10 മണിക്ക് സമാപിക്കും

Related articles

See all
Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയ...

Popular News

അതിജീവിതകള്‍ക്ക് സമഗ്ര പിന്തുണയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കാന്‍ 'SPEAK UP TO STAND...

Popular News

ടൈറ്റാനിയം കേസ് രാഷ്ട്രീയ പ്രേരിതം, 12 വര്‍ഷം വേട്ടയാടി; കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെ...

Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Save your stories

Sign in