Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രവാസികളുടെ മടക്കം: സർക്കാർ നടപടികൾ വേഗത്തില്‍ പൂർത്തിയാക്കണം; പുനരധിവാസ പാക്കേജ് തയ്യാറാക്കണമെന്ന് ബെന്നി ബെഹനാന്‍ എം.പി

പ്രവാസികളുടെ മടക്കം: സർക്കാർ നടപടികൾ വേഗത്തില്‍ പൂർത്തിയാക്കണം; പുനരധിവാസ പാക്കേജ് തയ്യാറാക്കണമെന്ന് ബെന്നി ബെഹനാന്‍ എം.പി
  കൊച്ചി: പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തയ്യാറായിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എം.പി. തിരിച്ച് വരാന്‍ ആഗ്രഹിക്കുന്നവരെ മുഴുവൻ പേരെയും നാട്ടിൽ എത്തിക്കണം. കേന്ദ്രം ചില നടപടികൾ ആരംഭിച്ചെങ്കിലും അത് പൂർത്തീകരിച്ചിട്ടില്ല. നാട്ടിലെത്തിച്ചേരുന്ന പ്രവാസികളെ റാപ്പിഡ് ടെസ്റ്റ് നടത്തുകയും ക്വാറന്‍റീന്‍ ചെയ്യുകയും വേണമെന്നും  കൊച്ചി വിമാനത്താവള കവാടത്തില്‍ നടക്കുന്ന ജനപ്രതിനിധികളുടെ ധര്‍ണ്ണയില്‍ അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ നടപടികൾ വേഗത്തില്‍ പൂർത്തിയാക്കണം. പ്രവാസികൾക്ക് പുനരധിവാസ പാക്കേജ് തയ്യാറാക്കണം. കടബാധ്യതകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.എൽ.എമാരായ അൻവർ സാദത്ത്, വി.പി സജീന്ദ്രൻ, റോജി എം ജോൺ, എൽദോസ് കുന്നപ്പിള്ളില്‍ എന്നിവരാണ് ധർണ്ണയിൽ പങ്കെടുക്കുന്നത്. ‘പ്രവാസി മനസിനൊപ്പം അവർ അന്യരല്ല, നമുക്കൊപ്പം’ എന്ന മുദ്രാവാക്യമുയർത്തി  രാവിലെ പത്ത് മുതൽ വൈകിട്ട് 4 മണി വരെ വരെ ധര്‍ണ്ണ തുടരും.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in