Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വ്യാജവാർത്ത കണ്ടെത്തുന്ന സമിതിയില്‍ ശ്രീറാം വെങ്കിട്ടരാമനെ ഉള്‍പ്പെടുത്തി സർക്കാർ ; വിവാദം

വ്യാജവാർത്ത കണ്ടെത്തുന്ന സമിതിയില്‍ ശ്രീറാം വെങ്കിട്ടരാമനെ ഉള്‍പ്പെടുത്തി സർക്കാർ ; വിവാദം
  തിരുവനന്തപുരം: വ്യാജവാർത്തകൾ കണ്ടെത്താനുള്ള പി.ആർ.ഡിയുടെ ഫാക്ട് ചെക്  വിഭാഗത്തില്‍ ശ്രീറാം വെങ്കിട്ടരാമന് ചുമതല നല്‍കി സർക്കാർ.  സർക്കാരിനെതിരായ വാർ‌ത്തകൾ വ്യാജമെന്ന് മുദ്ര കുത്തുന്ന പബ്ലിക് റിലേഷൻസ് വകുപ്പ് ഫാക്ട് ചെക് വിഭാഗത്തിന്‍റെ നടപടികൾ വിവാദമായിരിക്കെയാണ് ശ്രീറാമിനു പുതിയ ചുമതല നല്‍കിയിരിക്കുന്നത്. ആരോഗ്യസംബന്ധമായ വ്യാജവാർത്തകൾ കണ്ടെത്തുന്ന സമിതിയിൽ അംഗമായാണ് പ്രവർത്തിക്കുക. മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ശ്രീറാം സസ്പെൻഷനിലായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് സർക്കാർ തിരിച്ചെടുത്തത്. ആരോഗ്യവകുപ്പിൽ ജോയിന്‍റ് സെക്രട്ടറി പദവിയിലേക്കായിരുന്നു നിയമനം. കൊവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വാർ റൂമിന്‍റെ ചുമതലയും ശ്രീറാമിന് സർക്കാർ നൽകിയിരുന്നു. കെ.എം.ബഷീർ കൊല്ലപ്പെട്ട കേസിൽ മാധ്യമ പ്രവർത്തകരുടെ സമ്മർദ്ദത്തെ തുടർന്നാണ് ശ്രീറാമിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സർക്കാർ തയാറായത്.  കേസുമായി ബന്ധപ്പെട്ട് മൂന്നുതവണ കോടതി നോട്ടീസ് നൽകിയിട്ടും ശ്രീറാം ഹാജരായിട്ടില്ല.    

Related articles

See all
Popular News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സംസ്ഥാന വ്യാപകമായി ഇന്ന് ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്; സംസ്ഥാനതല ഉദ്ഘാടനം മ...

Popular News

'കണക്ക് പറയേണ്ടത് പാര്‍ട്ടി പറഞ്ഞ് തന്നെ തീര്‍ക്കും'; ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കോ...

Popular News

'ചക്കക്കൊമ്പന്‍' ദൗത്യം ഇന്നും തുടരും; ചിന്നക്കനാല്‍ മേഖലയില്‍ നിരോധനാജ്ഞ

Save your stories

Sign in