Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വയനാട് കാത്തിരുന്ന സുദിനം; പ്രിയങ്ക ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും; റോഡ്‌ ഷോ ഉള്‍പ്പെടെ ആഘോഷമാക്കാന്‍ കോണ്‍ഗ്രസ്

വയനാട് കാത്തിരുന്ന സുദിനം; പ്രിയങ്ക ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും; റോഡ്‌ ഷോ ഉള്‍പ്പെടെ ആഘോഷമാക്കാന്‍ കോണ്‍ഗ്രസ്

വയനാട് : വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായ പ്രിയങ്ക ഗാന്ധിയുടെ വരവ് ഗംഭീരമാക്കുകയാണ് പ്രവർത്തകരും നേതാക്കളും. പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. വയനാടിനെ ഇളക്കിമറിക്കുന്ന റോഡ് ഷോ നടത്തിയാണ് പത്രികാ സമർപ്പണം.

രാവിലെ 11 മണിക്ക് കൽപ്പറ്റ ന്യൂ ബസ് സ്റ്റാൻഡിൽ നിന്ന് റോഡ് ഷോ തുടങ്ങും. സമാപന വേദിയിൽ പ്രിയങ്ക പ്രവർത്തകരെ അഭിസംബോധന ചെയ്യും. റോഡ് ഷോയ്ക്കുശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാകും പത്രികാ സമർപ്പണം.

സോണിയക്കും ഭർത്താവ് റോബർട്ട് വാധ്‌രയ്ക്കും മക്കൾക്കും ഒപ്പമാണ് കന്നി അങ്കത്തിനായി പ്രിയങ്ക ഇന്നലെ വൈകിട്ട് വയനാട്ടിലെത്തിയത്. രാഹുല്‍ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖർഗെയും ഇന്ന് എത്തും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഖർഗെ, കോൺഗ്രസ് മുഖ്യമന്ത്രിമാര്‍ റോഡ് ഷോയിൽ പങ്കെടുക്കും.

Related articles

See all
Popular News

പ്രിയങ്കയ്ക്കായി രാമേട്ടൻ കരുതിവെച്ച സ്നേഹസമ്മാനം; വിതുമ്പലോടെ കൈമാറി ഭാര്യ ഗീത, "എന്നും ന...

Popular News

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും; വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും

Popular News

'അദ്ദേഹം എന്നെ മകളെന്നു വിളിച്ചു, ഞാന്‍ മലയാളി അച്ഛന്‍ എന്നും': ചെറുവയല്‍ രാമന്റെ വേര്‍പാട...

Popular News

പത്മശ്രീ ചെറുവയൽ രാമന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കും

Save your stories

Sign in