Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സെക്രട്ടേറിയറ്റ് ടോയ്ലെറ്റിലെ ക്ലോസറ്റ് പൊട്ടി വീണു ; ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സെക്രട്ടേറിയറ്റ് ടോയ്ലെറ്റിലെ ക്ലോസറ്റ് പൊട്ടി വീണു ; ജീവനക്കാരിക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ടോയ്ലെറ്റിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് ഗുരുതര പരിക്ക്. തദ്ദേശ സ്വയംഭരണ വകുപ്പിലെ അസിസ്റ്റന്റ് സുമംഗലക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സെക്രട്ടേറിയറ്റ് അനക്സ് 1ലെ ഒന്നാം നിലയിലെ ടോയ്ലെറ്റില്‍ അപകടമുണ്ടായത്. ജീവനക്കാരി ബാത്റൂം ഉപയോഗിക്കുന്നതിനിടെ ക്ലോസറ്റിന്റെ ഒരു ഭാഗം പൊട്ടിവീഴുകയായിരുന്നു. അപകടത്തില്‍ ഇവര്‍ക്കു സാരമായി പരിക്കേറ്റിട്ടുണ്ട്. ഒന്‍പത് തുന്നലിടേണ്ടിവന്നിട്ടുണ്ടെന്നാണു വിവരം. നിലവിളി കേട്ട് ഓടിയെത്തിയ ജീവനക്കാര്‍ വാതില്‍ പൊളിച്ചാണ് സുമംഗലയെ ആശുപത്രിയിലെത്തിച്ചത്. ആദ്യം ജനറല്‍ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെനിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

Related articles

See all
Popular News

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്‌പെൻഷൻ

Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Popular News

പി.എസ്.സി പിരിച്ചുവിടൽ വിവാദം: ചട്ടപ്രകാരമല്ലെന്ന് സ്പീക്കർ; പ്രതിപക്ഷത്തിന്റെ സബ്മിഷന് അന...

Popular News

ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ പുതിയ നിയമം; ബിൽ പണിപ്പുരയിലെന്ന് ആരോഗ്യമന്ത്...

Save your stories

Sign in