Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്വർണ്ണക്കടത്തില്‍ സംസ്ഥാന സർക്കാരിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സ്വപ്ന; പ്രധാനമന്ത്രിക്ക് കത്ത്

സ്വർണ്ണക്കടത്തില്‍ സംസ്ഥാന സർക്കാരിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സ്വപ്ന; പ്രധാനമന്ത്രിക്ക് കത്ത്
സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സ്വപ്‍നാ സുരേഷിന്‍റെ കത്ത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്ന് കത്തിൽ പറയുന്ന സ്വപ്ന മുഖ്യ സൂത്രധാരൻ എം ശിവശങ്കറാണെന്നും ചൂണ്ടിക്കാണിക്കുന്നു. സ്വപ്ന ഇപ്പോൾ ജോലി ചെയുന്ന പാലക്കാട്ടെ എച്ച്ആർഡിഎസ് എന്ന സ്ഥാപനത്തിന്‍റെ ലെറ്റർ ഹെഡിലാണ് കത്ത്. സ്വർണ്ണക്കടത്ത് കേസിൽ പ്രധാന പങ്ക് വഹിച്ചത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറാണെന്ന് സ്വപ്ന കത്തിൽ ആരോപിക്കുന്നു. സർക്കാരിന് വേണ്ടിയാണ് ഇത് ചെയ്തത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണ്ണക്കടത്തിൽ പങ്കുണ്ട്. രഹസ്യമൊഴിയുടെ പേരിൽ തന്നെയും അഭിഭാഷകനെയും എച്ച്ആര്‍ഡിഎസിനെയും നിരന്തരം സർക്കാർ ദ്രോഹിക്കുകയാണ്. കസ്റ്റംസ് - എൻഐഎ അന്വേഷണം ശരിയായ ദിശയിലല്ല . ഇ.ഡി അന്വേഷണം തൃപ്തികരമാണെന്നും സ്വപ്ന പറയുന്നു. പ്രധാനമന്ത്രി ഉടൻ ഇടപെടണം. പ്രധാനമന്ത്രിയെ നേരിട്ട് കാണാൻ അനുമതി നൽകണമെന്നും സ്വപ്ന കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in