Logo
Sat, Jun 13, 2026 • 03:35 AM
LIVE TV
Watch

No business videos available

No Middle East videos available

സൂര്യവംശിയുടെ സിക്‌സര്‍ വേട്ട; ലക്‌നൗവിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്; പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 20, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

സൂര്യവംശിയുടെ സിക്‌സര്‍ വേട്ട; ലക്‌നൗവിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്; പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി

ജയ്പൂര്‍: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ ലക്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. കൗമാര താരം വൈഭവ് സൂര്യവംശിയുടെ മിന്നലാട്ടമാണ് റോയല്‍സിന് വിജയമൊരുക്കിയത്. സൂര്യവംശി 38 പന്തുകളില്‍ നിന്ന് 10 സിക്‌സറുകള്‍ ഉള്‍പ്പെടെ 93 റണ്‍സ് അടിച്ചെടുത്തു. ലക്നൗ മുന്നോട്ടുവെച്ച 221 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് മറികടക്കുകയായിരുന്നു. ജയത്തോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്ന റോയല്‍സ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയപ്പോള്‍, ലക്നൗ നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ടീമാണ്.

മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവംശിയും ചേര്‍ന്ന് പവര്‍പ്ലേയില്‍ 71-0 എന്ന നിലയില്‍ രാജസ്ഥാന്‍ റോയല്‍സിന് മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ 23 പന്തുകളില്‍ നിന്ന് 43 റണ്‍സ് നേടിയ ജയ്സ്വാളിനെ പുറത്താക്കി ആകാശ് സിംഗ് റോയല്‍സിനെ ഞെട്ടിച്ചു. തുടര്‍ന്ന് അതുവരെ സാഹസത്തിന് മുതിരാതിരുന്ന വൈഭവ് സൂര്യവംശി തകര്‍ത്തടിക്കാന്‍ തുടങ്ങി. ഒന്‍പതാം ഓവറില്‍ ആകാശിനെ രണ്ട് സിക്സറിനും മൂന്ന് ഫോറുകള്‍ക്കും ശിക്ഷിച്ച വൈഭവ്, റോയല്‍സ് സ്‌കോര്‍ 110-ല്‍ എത്തിച്ചു. 23 പന്തുകളില്‍ നിന്നാണ് താരം തന്റെ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്.
ധ്രുവ് ജൂരെലിന്റെ ഫിനിഷിംഗ്

രണ്ടാം വിക്കറ്റില്‍ ഒന്നിച്ച വൈഭവ് സൂര്യവംശിയും ധ്രുവ് ജുറേലും പിന്നീട് സിക്സര്‍ മഴയാണ് പെയ്യിച്ചത്. 12-ാം ഓവറില്‍ മായങ്ക് യാദവിനെ നാല് സിക്സിനും ഒരു ഫോറിനും പായിച്ചതോടെ രാജസ്ഥാന്‍ റോയല്‍സ് 166 റണ്‍സിലെത്തി. 38 പന്തുകളില്‍ ഏഴ് ഫോറും 10 സിക്‌സറും പറത്തിയ വൈഭവിനെ 14-ാം ഓവറിലെ അവസാന പന്തില്‍ മൊഹ്‌സീന്‍ ഖാന്‍ പുറത്താക്കുമ്പോള്‍ 93 റണ്‍സ് താരത്തിന്റെ പേരില്‍ ഉണ്ടായിരുന്നു. പിന്നാലെ ലുയാന്‍-ഡ്രെ പ്രിറ്റോറിയസിനെ (6 പന്തില്‍ 7) ആയുഷ് ബദോനി റണ്ണൗട്ടാക്കിയെങ്കിലും, അര്‍ധസെഞ്ചുറി നേടിയ ധ്രുവ് ജൂരെലും (38 പന്തില്‍ 53*), ഡൊണോവന്‍ ഫെരേരയും (10 പന്തില്‍ 16*) ചേര്‍ന്ന് രാജസ്ഥാനെ അനായാസം വിജയത്തിലെത്തിച്ചു.

നേരത്തെ, സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സാണ് എടുത്തത്. മിച്ചല്‍ മാര്‍ഷും ജോഷ് ഇംഗ്ലിസും ചേര്‍ന്ന് ലക്നൗ സൂപ്പര്‍ ജയന്റ്‌സിനെ പവര്‍പ്ലേയില്‍ തന്നെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ജോഫ്ര ആര്‍ച്ചര്‍, സുശാന്ത് മിശ്ര, സന്ദീപ് ശര്‍മ്മ, ബ്രിജേഷ് ശര്‍മ്മ എന്നിവരെ തല്ലിച്ചതച്ച ഇരുവരും ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ടീമിനെ 83 റണ്‍സിലെത്തിച്ചു. ഒന്‍പതാം ഓവറില്‍ യുവ സ്പിന്നര്‍ യാഷ് രാജ് പുഞ്ച പുറത്താക്കുമ്പോള്‍ ഇംഗ്ലിസ് 29 പന്തുകളില്‍ നിന്ന് 60 റണ്‍സ് നേടിയിരുന്നു. ഒന്നാം വിക്കറ്റില്‍ 109 റണ്‍സാണ് പിറന്നത്. വണ്‍ഡൗണ്‍ ബാറ്റര്‍ നിക്കോളാസ് പുരാന്‍ 11 പന്തില്‍ 16 റണ്‍സെടുത്ത് 13-ാം ഓവറില്‍ മടങ്ങുമ്പോള്‍ ടീം സ്‌കോര്‍ 150 കടന്നിരുന്നു. ഈ വിക്കറ്റും യാഷിനായിരുന്നു. മാര്‍ഷിനൊപ്പം ക്യാപ്റ്റന്‍ ഋഷഭ് പന്ത് ക്രീസില്‍ നില്‍ക്കെ 16 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ലക്നൗ സ്‌കോര്‍ 182-2 എന്ന നിലയിലായിരുന്നു.

അടി തുടര്‍ന്ന മിച്ചല്‍ മാര്‍ഷും ഋഷഭ് പന്തും 18-ാം ഓവറില്‍ ലക്നൗവിനെ 200 കടത്തി. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ഋഷഭ് പന്ത് (23 പന്തില്‍ 35) റണ്ണൗട്ടായി. ഒരു പന്ത് ബാക്കിനില്‍ക്കെ രണ്ടാം റണ്ണിനായുള്ള ഓട്ടത്തില്‍ മിച്ചല്‍ മാര്‍ഷും റണ്ണൗട്ടായപ്പോള്‍ അവസാന പന്തില്‍ ആയുഷ് ബദോനി ബൗള്‍ഡായി. ആര്‍ച്ചറുടെ കൃത്യതയാര്‍ന്ന പന്തുകളാണ് മാര്‍ഷിന് അര്‍ഹിച്ച സെഞ്ചുറി നിഷേധിച്ചത്. 96 റണ്‍സെടുത്താണ് മാര്‍ഷ് പുറത്തായത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10