Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മാധ്യമ മാരണ നിയമം പിൻവലിക്കണം; യുഡിഎഫ് നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും

മാധ്യമ മാരണ നിയമം പിൻവലിക്കണം; യുഡിഎഫ് നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും
മാധ്യമ മാരണ നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ടു യുഡിഎഫ് നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. 10 മണി മുതൽ 11 വരെ എല്ലാ വാർഡുകളിലും ധർണ നടത്താനാണ് യുഡിഎഫ് തീരുമാനം. പൊലീസ് ഓർഡിനൻസ് നടപ്പാക്കില്ല എന്ന തീരുമാനം അല്ല വേണ്ടത് ഓർഡിനൻസ് പിൻവലിക്കണം എന്നാണ് യുഡിഎഫ് ആവശ്യം. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം മുഖം രക്ഷിക്കാനുള്ള തന്ത്രം എന്നാണ് പ്രതിപക്ഷ ആരോപണം. 213(2) പ്രകാരം ഈ ഓർഡിനൻസ് പിൻവലിക്കണം. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും യുഡിഎഫ് മുന്നറിയിപ്പ് നൽകി. നാളെ 10 മുതൽ 11 വരെ എല്ലാ വാർഡുകളിലും യുഡിഎഫ് ധർണ നടത്തും. പൊലീസ് നിയമ ഭേദഗതി പിൻവലിച്ചു പിണറായി മാപ്പ് പറയണം എന്നാണ് പ്രതിപക്ഷ ആവശ്യം. മൗലിക അവകാശങ്ങൾക്കു നേരെയുള്ള കടന്നു കയറ്റം എന്നാണ് വിമർശനം. സർക്കാരിനെ വിമർശിക്കുന്നവരുടെ വാ മൂടികെട്ടാനാണ് ശ്രമെന്നും പരാതി ഉണ്ട്. തെരഞ്ഞെടുപ്പ് പ്രചരണം സജീവമാകുന്ന സമയത്ത് മാധ്യമങ്ങൾക്ക് മൂക്കുകയർ ഇടാനുള്ള തീരുമാനം രാഷ്ട്രീയ നീക്കമെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്.

Related articles

See all
Popular News

ക്രിസ്മസ് - ന്യൂഇയർ ബംപർ പ്രകാശനം ചെയ്ത് മുഖമന്ത്രി; ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വിൽ...

Popular News

ഇടമലക്കുടിക്ക് കൈത്താങ്ങായി സര്‍ക്കാര്‍; 60 ലക്ഷം രൂപ പ്രത്യേക ധനസഹായം അനുവദിച്ച് മുഖ്യമന്...

Popular News

തിരുവനന്തപുരം മെഡിക്കൽ കോളജിന് 75-ന്റെ നിറവ്; അന്ന് ആദ്യ രോഗിയും ഉദ്ഘാടകാനും പ്രഥമ പ്രധാനമ...

Popular News

ഇനി കെഎസ്ആർടിസി യാത്രയിൽ സ്കാൻ ആൻഡ് പേ; ചലോ ആപ്പിൽ പുതിയ പേയ്‌മെന്റ് സൗകര്യങ്ങൾ, 50% ക്യാഷ...

Save your stories

Sign in