Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഊരാളുങ്കലിനോട് ബഹുമാനം ; ന്യായീകരിച്ച് സ്പീക്കർ

ഊരാളുങ്കലിനോട് ബഹുമാനം ; ന്യായീകരിച്ച് സ്പീക്കർ
  തിരുവനന്തപുരം:  ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണ പരിധിയിലുള്ള ഊരാളുങ്കൽ സൊസൈറ്റിയെ ന്യായീകരിച്ച് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. ഊരാളുങ്കലിനോട് ബഹുമാനമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.  ഊരാളുങ്കലിന് കരാര്‍ നല്‍കിയത് ഇ–വിധാന്‍ സഭ ഒരുക്കുന്നതിനാണ്. ഊരാളുങ്കലിന്‍റെ സത്യസന്ധതയും സൂക്ഷ്മതയും ലോകം അംഗീകരിച്ചതാണെന്നും സ്പീക്കർ ന്യായീകരിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് നിരവധി ബിനാമി ഇടപാടുകൾ ഉണ്ടെന്ന് ഇ.ഡി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വടകര കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയുടെ ഭാഗമായി ഊരാളുങ്കൽ ലേബർ സൊസൈറ്റിയിലും ഇ.ഡി റെയ്ഡ് നടത്തി. പല കരാറുകളിലും ക്രമക്കേടുകളുള്ളതായും സാമ്പത്തിക ഇടപാടുകളടക്കം നടന്നത് സി.എം രവീന്ദ്രനെ കേന്ദ്രീകരിച്ചാണെന്നും ഇ.ഡി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് പരിശോധിച്ച് സി എം രവീന്ദ്രനെ ഇ. ഡി ചോദ്യംചെയ്യാൻ ഇരിക്കെയാണ് ഊരാളുങ്കിനെ ന്യായീകരിച്ച് സ്പീക്കർ രംഗത്തെത്തിയത്. വിശ്വാസ്യതയുള്ള സ്ഥാപനങ്ങളുടെ സർക്കാർ പട്ടികയിൽ ഊരാളുങ്കൽ സൊസൈറ്റി ഉണ്ടെന്നും അത്തരം സ്ഥാപനങ്ങൾക്ക് ടെൻഡർ വിളിക്കാതെ കരാർ നൽകാമെന്ന സർക്കാർ ഉത്തരവ് ഉണ്ടെന്നും സ്പീക്കർ വ്യക്തമാക്കി. ഊരാളുങ്കലിനോട് ബഹുമാനമാണെന്നും പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനം ഊരാളുങ്കലിന്‍റെ ചരിത്രം മനസിലാക്കാതെയാണെന്നും സ്പീക്കർ പറഞ്ഞു.

Related articles

See all
Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Popular News

ശബരിമല ഹെൽപ്പ് ഡെസ്ക് സന്ദർശിച്ച് ശശി തരൂർ എം.പി; അന്നദാനത്തിൽ പങ്കാളിയായി, യൂത്ത് കോൺഗ്രസ...

Popular News

ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം; 7 ആശുപത്രികളും 22 വൈദ്യസഹായ കേന്ദ്രങ്ങളും സജ്ജം

Save your stories

Sign in