Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'റായ്ബറേലിയുമായി ഉള്ളത് വർഷങ്ങളുടെ ബന്ധം'; രാഹുലിനായി വോട്ടു ചോദിച്ച് സോണിയയും പ്രിയങ്കയും

'റായ്ബറേലിയുമായി ഉള്ളത് വർഷങ്ങളുടെ ബന്ധം'; രാഹുലിനായി വോട്ടു ചോദിച്ച് സോണിയയും പ്രിയങ്കയും
  റായ്ബറേലി/ഉത്തർപ്രദേശ്: റായ്ബറേലിയുമായുളള കുടുംബബന്ധം ഓർമ്മിപ്പിച്ച് സോണിയാ ഗാന്ധി. റായ്ബറേലിയിൽ നിന്ന് പഠിച്ച പാഠങ്ങളാണ് താൻ രാഹുലിനെയും പ്രിയങ്കയേയും പഠിപ്പിച്ചതെന്നും സോണിയാ ഗാന്ധി പറഞ്ഞു. റായ്ബറേലിയിൽ നിന്ന് രാഹുല്‍ ഗാന്ധിയെ 5 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നൽകി വിജയിപ്പിക്കണമെന്ന് പ്രിയങ്കാ ഗാന്ധി അഭ്യർത്ഥിച്ചു. റായ് ബറേലിയിൽ തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. 100 വർഷമായി തന്‍റെ കുടുംബത്തിന് റായ്ബറേലിയുമായി ബന്ധമുണ്ടെന്ന് സോണിയാ ഗാന്ധി പറഞ്ഞു. ഇവിടെ നിന്നും പഠിച്ച പാഠങ്ങളാണ് രാഹുലിനും സോണിയക്കും പഠിപ്പിച്ച് നൽകിയത്. രാജ്യത്തെ ജനങ്ങളുടെ ശബ്ദം ബിജെപിയുടെ നാശത്തിന് കാരണമാകുമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. 5 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിഭക്ഷത്തിൽ രാഹുൽ ഗാന്ധിയെ വിജയിപ്പിച്ച് പാർലമെന്‍റിലേക്ക് അയക്കണമെന്നും പ്രിയങ്ക റായ്ബറേലിക്കാരോട് ആവശ്യപ്പെട്ടു. റായ്ബറേലിയില്‍ നടന്ന സംയുക്ത തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർക്കൊപ്പം സമാജ് വാദി പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും പങ്കെടുത്തു. ആയിരക്കണക്കിന് പ്രവർത്തകരാണ്പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തിച്ചേർന്നത്.

Related articles

See all
Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Save your stories

Sign in